വട്ടപ്പാറ : നാടക നടനും വിൽപ്പാട്ട് കലാകാരനുമായ പുങ്കുംമൂട് പ്രസന്നകുമാർ (56) നിര്യാതനായി. അർബുദത്തിന് ചികിത്സയിലായിരുന്നു. രാഗോദയം ആർട്സ് കേരള കലാഗ്രാമത്തിലൂടെയും മറ്റുമാണ് വേദിയിലെത്തിയത്. കേരള വിനോദ സഞ്ചാര വകുപ്പിന്റെ പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു.ദൂരദർശൻ, ആകാശവാണി തുടങ്ങിയ മാധ്യമങ്ങളിൽ അവതരണ ശൈലികൊണ്ട് ശ്രദ്ധ നേടി. കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു. ഭാര്യ : ബി.എസ്.ഷീജ. മക്കൾ : പി.എസ്.ആദർശ് (ആർമി എ.എം.സി), പി.എസ്.അരുണിമ. മരുമകൻ : ആർ.അനുരൂപ്.സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.