ഗായികയും നടിയുമായ ജെന്നിഫർ ലോപ്പസ് തന്റെ 51-ാം പിറന്നാളിനോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം ശ്രദ്ധ നേടുന്നു. ലോകമെമ്പാടുമുള്ള സ്ത്രീകൾക്കും അമ്മമാർക്കും പ്രചോദനമാകുകയാണ് മിറർ സെൽഫിയായി പകർത്തിയ ബിക്കിനി ചിത്രം..
#jlochallenge എന്നപേരിൽ സ്വന്തം ശരീരം നൽകുന്ന ആത്മവിശ്വാസം പ്രകടമാക്കാൻ സ്ത്രീകൾക്ക് അവസരം നൽകുന്നതായി മാറിയിരിക്കുകയാണ് ജെനിഫറിന്റെ പോസ്റ്റ്. റിലാക്സ്ഡ് ആൻഡ് റീചാർജ്ഡ് എന്നായിരുന്നു ചിത്രത്തിന് ജെന്നിഫർ നൽകിയ ക്യാപ്ഷൻ സമാന രീതിയിൽ ബിക്കിനി ധരിച്ചു ലോകമെമ്പാടുമുള്ള സ്ത്രീകൾ തങ്ങളുടെ സെൽഫി പകർത്തി ഹാഷ്ടാഗിനൊപ്പം പോസ്റ്റ് ചെയ്യുന്നുണ്ട്. ഇത് തങ്ങൾക്ക് വളരെയധികം പ്രചോദനകരമായി എന്നാണ് ഹാഷ്ടാഗ് ചലഞ്ചിൽ പങ്കെടുത്തവരെല്ലാം പറഞ്ഞത്
പാഷൻ ലോകത്ത് എന്നും വാർത്തകൾ സൃഷ്ടിച്ച താരമായിരുന്നു ജെന്നിഫർ ലോപ്പസ്. ഗ്രാമി അവാർഡ് ദാന ചടങ്ങിൽ പ്രിയങ്ക ചോപ്ര ധരിച്ച വസ്ത്രം പോലും ജെന്നിഫർ ലോപ്പസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു..