trisha

ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസിലെ ചിത്രത്തിന് തെന്നിന്ത്യൻ താരം തൃഷയുടെ മുഖഛായ വന്നത് വിവാദമായി. ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ നോട്ടീസിലാണ് ഈ അമളി സംഭവിച്ചത്. നോട്ടീസിന്റെ കവർ പേജിൽ തൃഷയുടെ മുഖസാദൃശ്യമുള്ള ചിത്രം വന്നതോടുകൂടി നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

സംഭവം വിവാദമായതോട് കൂടി പുലിവാല് പിടിച്ചത് ക്ഷേത്രഭാരവാഹികളാണ്. ഭക്തരും നാട്ടുകാരും പ്രശ്നം ഏറ്റെടുത്തതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലായി. കഴിഞ്ഞ വർഷം ഉപയോഗിച്ച ദേവിയുടെ ചിത്രം മാറ്റിയപ്പോഴാണ് തൃഷയുടെ രൂപസാദൃശ്യമുള്ള പുതിയ ദേവി പ്രത്യക്ഷപ്പെട്ടത്.

2018ൽ രമണ മഹേഷ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ മോഹിനി എന്ന ചിത്രത്തിലെ തൃഷയുടെ രൂപമാണ് ദേവിയുടെ രൂപമായി മാറിയത്. 2020 ഉത്സവാഘോഷത്തോടനുബന്ധിച്ച് നോട്ടീസ് പുറത്തിറക്കിയത്.

trisha

trisha