gunnes-pakru-

തിരുവനന്തപുരം: ഉയരക്കുറവിന്റെ പേരിൽ കൂട്ടുകാകരുടെ പരിഹാസത്തിന് ഇരയായ ഒമ്പതുവയസുകാരന് പിന്ടുണയുമായി ഗിന്നസ് പക്രു. ഒരിക്കൽ ഉയരക്കുറവിന്റെ പേരിൽ താനും ഒരിക്കൽ കളിയാക്കലുകളുടെ ഗിന്നസ് പ്ക്രു ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ആ കണ്ണീരാണ് പിന്നീട് തന്റെ യാത്രയ്ക്ക് ഊർജമായതെന്നും അദ്ദേഹം പറയുന്നു.

പൊക്കക്കുറവിന്റെ പേരിൽ കൂട്ടുകാർ പരിഹസിക്കുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ക്വാഡൻ ബെയിൽസ് എന്ന ഓസ്ട്രേലിയൻ സ്വദേശിയായ കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. പരിഹാസം കേട്ട് മടുത്ത തന്നെ ആരെങ്കിലുമൊന്ന് കൊന്നുതരാമോ എന്നാണ് വീഡിയോയിൽ അമ്മയോട് ചോദിക്കുന്നത്. ക്വാഡന്റെ അമ്മ യാറക ബെയിൽസ് തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

ഇത് പങ്കുവച്ചുകൊണ്ടാണ് ഗിന്നസ് പക്രു തന്റെ അനുഭവം പറഞ്ഞത്.

ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് .....
ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് ...
നീ കരയുമ്പോൾ ...നിന്റെ 'അമ്മ തോൽക്കും .........
ഈ വരികൾ ഓർമ്മ വച്ചോളു .

"ഊതിയാൽ അണയില്ല
ഉലയിലെ തീ
ഉള്ളാകെ ആളുന്നു ഉയിരിലെ തീ "
- ഇളയ രാജ -
ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെ ഈ കുറിപ്പ്