പെഷവാർ : വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിന്റെ മുൻക്യാപ്ടൻ പാകിസ്ഥാൻ പൗരനാകാൻ ഒരുങ്ങുന്നു. പൗരത്വത്തിനായുള്ള അപേക്ഷ താരം നൽകി കഴിഞ്ഞു. വിൻഡീസിന്റെ സൂപ്പർ താരം ഡാരൻ സമിയാണ് പാകിസ്ഥാൻ പൗരത്വത്തിനായി അപേക്ഷ നൽകിയത്. വൈകാതെ തന്നെസമിക്ക് പാകിസ്ഥാൻ പൗരത്വം ലഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. പാകിസ്ഥാൻ സൂപ്പർ ലീഗ് ടീമായ പെഷവാർ സാല്‍മിയാണ് പൗരത്വ നീക്കത്തിന് ചുക്കാൻ പിടിച്ചത്.
2017ൽ പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ ഫൈനലിനായി പാകിസ്ഥാനിലെത്തിയ ചുരുക്കം ചില വിദേശ താരങ്ങളിലൊരാളാണ് വെസ്റ്റിൻഡീസിന് രണ്ട് ടി20 ലോകകിരീടങ്ങൾ സമ്മാനിച്ച ഈ മുപ്പത്തിയാറുകാരൻ കഴിഞ്ഞ കുറച്ച് നാളുകളായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നില്ല. പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ അഞ്ച് സീസണുകളുടേയും ഭാഗമായിട്ടുള്ള സമി പാകിസ്ഥാനിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ താല്പര്യം കാണിച്ച ആദ്യ താരങ്ങളിൽ ഒരാളാണ്.