തിരുവനന്തപുരം: കടലിൽ നിന്ന് പിടിക്കുന്ന മീൻ കൊണ്ടുള്ള രുചിയൂറും ഭക്ഷണം കഴിക്കണമെന്ന് തോന്നുന്നുണ്ടോ. കേട്ടപ്പോൾ തന്നെ വായിൽ കപ്പലോടി അല്ലേ. എങ്കിലിതാ ആ ആഗ്രഹം സഫലമാക്കാം, അതും കീശ അധികം കാലിയാകാതെ. ദേശീയപാതയിൽ പാച്ചല്ലൂരിന് സമീപത്തെ കടൽമീൻ ഫാമിലി സീ ഫുഡിലെത്തിയാൽ കടൽക്കൂട്ടിന്റെ രുചി എന്തെന്നറിയാം.
കടൽ വിഭവങ്ങൾ മാത്രം ഉപയോഗിക്കുന്ന ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത കടലമ്മ താലിയാണ്. ചോറൊഴികെ കടലമ്മ താലിയിലെ മറ്റെല്ലാം കടൽവിഭവങ്ങളാണെന്നതാണ് ഇതിന്റെ ആകർഷണം. മീൻ അച്ചാർ, ഉണക്കമീൻ ചമ്മന്തി, കൊഞ്ച് പൊരിച്ചത്, ഞണ്ട് റോസ്റ്റ്, ചിപ്പി പൊരിച്ചത്, ചിപ്പിത്തോരൻ, കണവത്തോരൻ, മീൻകപ്പ, മീൻ പൊരിച്ചത്, മീൻ അവിയൽ, മീൻകറി, മീൻ സൂപ്പ്, കണവ റോസ്റ്റ് എന്നിവയാണ് കടലമ്മ താലിയിലെ വിഭവങ്ങൾ. കടലിൽ നിന്ന് പിടിക്കുന്ന മത്സ്യങ്ങൾ മത്സ്യത്തൊഴിലാളികളിൽ നിന്ന് നേരിട്ട് വാങ്ങുകയാണ് ഇവിടെ ചെയ്യുന്നത്. വിഭവങ്ങൾ ഒന്നും തന്നെ നേരത്തെ തയ്യാറാക്കി വയ്ക്കുകയുമില്ല. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് അപ്പപ്പോൾ തയ്യാറാക്കും. ഇന്ത്യൻ വിഭവങ്ങൾ കൂടാതെ ചൈനീസ്, അറേബ്യൻ, ഇറ്റാലിയൻ ഭക്ഷണവും ലഭ്യമാണ്.
വരുന്നു, സീഫുഡ് ബുഫെ ഡിന്നർ
അനന്തപുരിയിലെ ഭക്ഷണപ്രിയർക്കായി സീഫുഡ് ബുഫെ ഡിന്നർ എന്ന പുതിയൊരു വിഭവം കൂടി കടൽമീൻ ഫാമിലി സീ ഫുഡ് റസ്റ്റോറന്റ് അവതരിപ്പിക്കുകയാണ്. മാർച്ച് മൂന്ന് മുതൽ ഇത് ലഭ്യമാകും.. ഫിഷ് ഫിംഗർ, പോപ്കോൺ ഷ്രിംസ്, ഫിഷ് സ്പ്രിംഗ് റോൾ, ഫിഷ് കട്ലറ്റ്, ഫിഷ് എഗ്ഗ് പീര, സ്ക്വിഡ് റിംഗ്സ്, ശംഖ് തോരൻ, കണവ റോസ്റ്റ്, മീൻ അവിയൽ, ഗ്രിൽഡ് ഫിഷ്, മെക്സിക്കൻ മീൻകറി, നാടൻ മീൻകറി, കൊഞ്ച് ഫ്രൈഡ് റൈസ്, ഞണ്ട് റോസ്റ്റ് എന്നിവയാണ് ഈ ഡിന്നർ സെറ്റിലുള്ളത്. ഇത്രയും വിഭവങ്ങളടങ്ങുന്ന ഡിന്നറിന് 777 രൂപയാണ് ചെലവ്. എല്ലാദിവസവും രാത്രി 7 മുതൽ 10 വരെയാണ് ഡിന്നർ.
തിരുവനന്തപുരത്ത് ആദ്യമായാണ് കടൽവിഭവങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള ഡിന്നർ ഒരു ഹോട്ടൽ ഒരുക്കുന്നത് - സെയ്ദ് അലി, റസ്റ്റോറന്റ് ഉടമ.