ജീവകങ്ങളുടെ അഭാവം ശരീരത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നറിയാമല്ലോ. ചില ലക്ഷണങ്ങളിലൂടെ അഭാവം അറിയാം. ക്ഷീണവും തളർച്ചയുമുള്ള കണ്ണുകൾ വിറ്റാമിൻ അപര്യാപ്തയുടെ ലക്ഷണമാണ്. രക്തമയമില്ലാത്തതും വരൾച്ചയുള്ളതുമായ ചർമ്മം വിറ്റാമിൻ 12 ന്റെ കുറവാണ് കാണിക്കുന്നത്. ഒരാളുടെ ആരോഗ്യ ലക്ഷണങ്ങൾ പ്രകടമാകുന്ന പ്രധാന ഭാഗമാണ് മുടി. വരണ്ടത്, അറ്റം പിളർന്നത് എന്നിങ്ങനെയുള്ള മുടി ശരീരത്തിന് വിറ്റാമിന്റെയും ഒപ്പം പ്രോട്ടീന്റെയും അഭാവം വിളിച്ചോതുന്നു. ചുണ്ടുകളുടെ വരൾച്ച ഇടയ്ക്കിടെ ചുണ്ടിലെ തൊലിയടർന്ന് രക്തം വരിക ഇവയൊക്കെ വിറ്രാമിന്റെയും ഒപ്പം ഇരുമ്പിന്റെയും അഭാവം പ്രകടമാക്കുന്നു.
വിറ്രാമിൻ സിയുടെ അഭാവമുള്ളപ്പോൾ മോണയിൽ നിന്ന് രക്തം വരാറുണ്ട്. ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്ന കറുത്ത പാടുകൾ വിറ്റാമിൻ ഡിയുടെ അഭാവത്താലുണ്ടാകുന്നതാണ്. എല്ലുകൾക്കിടയിൽ വേദനയുണ്ടാകുന്നുണ്ടെങ്കിലും വിറ്റാമിന്റെ അപര്യാപ്തത സംശയിക്കണം. നഖങ്ങളിൽ പൊട്ടൽ, വെളുത്ത പാടുകൾ എന്നിവയും ജീവക അഭാവത്തിന്റെ ലക്ഷണങ്ങളാണ്. ഓർക്കുക, അപര്യാപ്തതയ്ക്ക് ഗുളികകളല്ല പ്രതിവിധി. പോഷകഘടകങ്ങൾ ആഹാരത്തിലൂടെ ലഭ്യമാക്കണം.