മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പ്രലോഭനങ്ങളിൽ അകപ്പെടരുത്. പദ്ധതികളിൽ വിജയം. സാഹചര്യങ്ങളെ അതിജീവിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സുവ്യക്തമായ നിലപാട്. കുടുംബത്തിൽ സമാധാനം. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. ആരോഗ്യം സംരക്ഷിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ജാഗ്രത വർദ്ധിക്കും. പ്രവർത്തന വിജയം. കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഗൃഹനിർമ്മാണത്തിൽ പുരോഗതി. ഭൂരിപക്ഷാഭിപ്രായം മാനിക്കും. സംതൃപ്തിയുണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വീഴ്ചയുണ്ടാകാതെ സൂക്ഷിക്കണം. തൊഴിൽ വിജയം, ദൂരെയാത്രകൾ വേണ്ടിവരും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അഹോരാത്രം പ്രവർത്തിക്കും. ദൗത്യങ്ങൾ പൂർത്തീകരിക്കും. ആത്മവിശ്വാസം ഉണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഭാഗ്യാനുഭവങ്ങൾ. അവസരങ്ങൾ ഉപയോഗപ്പെടുത്തും. പെരുമാറ്റം തൃപ്തികരമാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആളുകളുടെ ഇഷ്ടം നേടും. സാഹചര്യങ്ങളെ നേരിടും. അലസത ഒഴിവാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പ്രവർത്തനവിജയം. പരസ്പര ധാരണ. ആഡംബര വസ്തുക്കൾ ലഭിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ദുഃഖാനുഭവങ്ങൾ ഒഴിവാകും. ആഗ്രഹ സാഫല്യം, ആരോപണങ്ങളെ അതിജീവിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പ്രശ്നങ്ങൾ പരിഹരിക്കും.ശാന്തിയും സമാധാനവും പ്രവർത്തനവിജയം.