പൗരത്വ നിയമ ഭേദഗതിക്കെതിരെ നിരവധി തവണ ശബ്ദമുയർത്തിയ വ്യക്തിയാണ് നടൻ മാമുക്കോയ. ഇപ്പോഴിതാ വീണ്ടും പൗരത്വ നിയമ ഭേദഗതിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഷഹീന്‍ ബാഗ് സ്‌ക്വയറില്‍ സംസാരിക്കുകയായിരുന്നു മാമുക്കോയ.
'ജീവനെ ഭയപ്പെടുന്നവരാണ് ഫാസിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുന്നത്. എതിര്‍പ്പു രേഖപ്പെടുത്തുന്നവരെ അവര്‍ കൊല്ലുകയാണ്. ഇത്തരത്തില്‍ എഴുത്തുകാരേയും കലാകാരന്മാരേയും അവര്‍ ഭീഷണിപ്പെടുത്തുന്നു. എനിക്കും ഭീഷണിയുണ്ട്. എന്നാല്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ല’- മാമുക്കോയ പറഞ്ഞു.