തിരുവനന്തപുരം:കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കും തലസ്ഥാനത്തോട് എൽ.ഡി.എഫ് സർക്കാർ കാട്ടുന്ന അവഗണനയ്ക്കും എതിരെ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന ജനകീയ പ്രതിഷേധജ്വാല ജില്ലാ പദയാത്ര വെങ്ങാനൂരിൽ എം.വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കാക്കാമൂലയിൽ നടന്ന സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി പലോട് രവി ഉദ്ഘാടനം ചെയ്തു.നാളെ നേമം നിയോജകമണ്ഡലത്തിലെ പര്യടനം രാവിലെ 9.30ന് പൂജപ്പുരയിൽ നിന്നാരംഭിച്ച് ഉച്ചയ്ക്ക് പാപ്പനംകോട് എത്തിച്ചേരും.വൈകിട്ട് 3ന് കരമന നിന്നാരംഭിക്കുന്ന യാത്ര കാലടിമണക്കാട് വലിയപളളി വഴി കമലേശ്വരത്ത് സമാപിക്കും.