പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസ്.സി ഇലക്ട്രാണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 2020 മാർച്ച് മൂന്ന്, നാല് തീയതികളിൽ അതത് കേന്ദ്രങ്ങളിൽ
നടത്തും
എൻഡോവ്മെന്റ് അവാർഡ് വിതരണം
സർവകലാശാലയുടെ 2013, 2014, 2015 വർഷങ്ങളിലെ വിവിധ എൻഡോവ്മെന്റ് അവാർഡുകളുടെ വിതരണം 26 ന് രാവിലെ 11നും
2016, 2017, 2018 വർഷങ്ങളിലേത് 27 ന് രാവിലെ 11നും സർവകലാശാല സെനറ്റ് ഹാളിൽ നടത്തും. സർവകലാശാലയിൽ നിന്നും അറിയിപ്പ് ലഭിച്ച വിദ്യാർത്ഥികൾ നിർദ്ദിഷ്ട തീയതികളിൽ രാവിലെ എട്ടിന് സർവകലാശാലയിൽ ആവശ്യമായ രേഖകൾ സഹിതം എത്തിച്ചേരണം.
പരീക്ഷാഫീസ്
ബി.കോം (ആന്വൽ സ്കീം - പ്രൈവറ്റ്) റെഗുലർ, ഇംപ്രൂവ്മെന്റ് ആൻഡ് സപ്ലിമെന്ററി പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ മാർച്ച് രണ്ട് വരെയും 150 രൂപ പിഴയോടെ മാർച്ച് അഞ്ച് വരെയും 400 രൂപ പിഴയോടെ മാർച്ച് ഏഴ് വരെയും രജിസ്റ്റർ ചെയ്യാം.