തിരുവനന്തപുരം: ബഡ്ജറ്റിൽ തലസ്ഥാന ജില്ലയെ അവഗണിച്ചപ്പോൾ നിയമസഭയിൽ പ്രതിഷേധിച്ചതുകൊണ്ടാണ് വി.എസ്. ശിവകുമാറിനെതിരെ കള്ളക്കേസെടുത്തതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ടി.ശരത്ചന്ദ്രപ്രസാദ് . ഇക്കാര്യം സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാകും. വിജിലൻസിന്റെ വിവിധ യൂണിറ്റുകൾ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ 2016ലെ പിതൃത്വമില്ലാത്ത പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസാണ് ഇപ്പോൾ പൊടിതട്ടിയെടുത്തത്. സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ അഴിമതിയിലും, രാജ്യസുരക്ഷയെ ബാധിക്കുന്ന തോക്ക് വെടിയുണ്ട വിവാദങ്ങളിലും പ്രതിച്ഛായ നഷ്ടപ്പെട്ട സർക്കാർ അത് മറയ്ക്കുന്നതിനുവേണ്ടിയാണ് കള്ളക്കേസുകളെടുക്കുന്നതെന്നും ശരത്ചന്ദ്ര പ്രസാദ് പ​റഞ്ഞു.