opportunity

ജലനിധിയിൽ സോഷ്യൽ ഡെവലപ്‌മെന്റ് കൺസൾട്ടന്റ്

തിരുവന്തപുരം: തിരുവനന്തപുരം, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജലനിധി ഒന്നാംഘട്ടത്തിൽ നടപ്പാക്കിയ കുടിവെള്ള പദ്ധതികളിൽ ഭാഗികമായോ പൂർണമായോ പ്രവർത്തനം നിലച്ച പദ്ധതികളുടെ പുനരുദ്ധാരണത്തിന് ഗുണഭോക്തൃ സമിതികളെ ശാക്തീകരിക്കുന്നതിനായി സോഷ്യൽ ഡെവലപ്‌മെന്റ് കൺസൾട്ടന്റ്മാരെ തെരഞ്ഞെടുക്കുന്നു.എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി അല്ലെങ്കിൽ സോഷ്യൽ സയൻസിലുള്ള ബിരുദാനന്തര ബിരുദവും ജലനിധി പദ്ധതിയിൽ ടീം ലീഡർ/ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്/ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ തസ്തികയിലുള്ള മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. അല്ലെങ്കിൽ ബി.എസ്.ഡബ്ല്യു/ ബി.എ സോഷ്യോളജിയിലോ സോഷ്യൽ സയൻസിലോ ഉള്ള ബിരുദവും ജലനിധി പദ്ധതിയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉൾപ്പെടെ സാമൂഹിക വികസന പദ്ധതികളിൽ അഞ്ച് വർഷം പ്രവൃത്തിപരിചയം ഉള്ളവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ മലപ്പുറം കുന്നുമ്മൽ യു.എം.കെ ടവറിൽ പ്രവർത്തിക്കുന്ന കെ.ആർ.ഡബ്ല്യു.എസ്.എ യുടെ റീജിയണൽ പ്രോജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റിൽ രേഖകൾ സഹിതം 28ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.jalanidhi.kerala.gov.in, ഫോൺ:0483​-2738566.

ഇ-ഹെൽത്ത് പദ്ധതിയിൽ താല്കാലിക നിയമനം
തിരുവന്തപുരം: കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിനായി

26ന് അടൂർ ജനറൽ ആശുപത്രിയിൽ രാവിലെ പത്ത് മുതൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത: ഡിപ്ലോമ/ ബി.എസ്‌സി/ എം.എസ്‌സി/ ബി.ടെക്/ എം.സി.എ (ഇലക്‌ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ്/ ഐടി). ഹാർഡ്‌വെയർ & നെറ്റ് വർക്കിംഗിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. ഹോസ്പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ & ഇംപ്ലിമെന്റേഷനിൽ പ്രവൃത്തിപരിചയം അഭികാമ്യം. കൂടുതൽ വിവിരങ്ങൾക്ക്:

e-health.kerala.gov.in ഫോൺ: 9495998964.

ഡെപ്യൂട്ടേഷൻ നിയമനം
തിരുവന്തപുരം: കേരള സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ കൊല്ലത്ത് ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനിൽ ജൂനിയർ സൂപ്രണ്ട് ക്ലാർക്ക് കം അക്കൗണ്ടന്റ് എന്നീ സ്ഥിരം തസ്തികകളിലുളള ഒഴിവുകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. സമാന തസ്തികയിലുളളവർക്ക് അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 15. ഫോൺ: 0474 2710393.

ഇലക്ട്രിക്കൽ സൂപ്പർവൈസർ ബി ഗ്രേഡ് ഇന്റർവ്യൂ 24നും 25നും
കോഴിക്കോട്:കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ ബി ഗ്രേഡ് ഇന്റർവ്യൂവിന് കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്ന് ലഭിച്ചതും സീനിയോറിറ്റി ക്രമത്തിൽ പരിഗണിച്ചവർക്കുമുളള ഇന്റർവ്യൂ 24നും 25നും കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ നടക്കും. അറിയിപ്പ് ലഭിക്കാത്തവർ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈൻസിംഗ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 0471-2339233.

അസിസ്റ്റന്റ് മാനേജർ താല്കാലിക നിയമനം
തിരുവന്തപുരം: സംസ്ഥാനത്തെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജറിന്റെ (ഇലക്ട്രിക്കൽ) താല്കാലിക ഒഴിവുണ്ട്. വനിതകളെയും അംഗപരിമിതരെയും പരിഗണിക്കില്ല. ശമ്പളം പ്രതിമാസം 15,000 രൂപ. ബി.ടെക് ഇലക്ട്രിക്കൽ എൻജിനിയറിംഗ് യോഗ്യതയും പ്രസിദ്ധമായ വ്യവസായ സ്ഥാപനത്തിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവും വേണം. ഇത് കളിമൺ നിർമ്മാണത്തിലോ/ കളിമൺപാത്ര നിർമ്മാണത്തിലോ ആകുന്നത് അഭിലഷണീയം. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് അഞ്ചിന് തൊട്ടടുത്തുള്ള പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.