ഇന്നലെ 200 രൂപ കൂടി
കൊച്ചി: ആഗോള ചലനങ്ങളുടെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണവിലയുടെ റെക്കാഡ് കുതിപ്പ് തുടരുന്നു. ഇന്നലെ 200 രൂപ വർദ്ധിച്ച് പവൻ വില 31,480 രൂപയിലെത്തി. ഗ്രാമിന് 25 രൂപ ഉയർന്ന് വില 3,935 രൂപയായി. ഈമാസം അഞ്ചിന് പവന് 29,920 രൂപയും ഗ്രാമിന് 3,740 രൂപയുമായിരുന്നു വില. അന്നുമുതൽ ഇതുവരെ പവന് 1,560 രൂപയും ഗ്രാമിന് 195 രൂപയുമാണ് കൂടിയത്.
ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്, ആഗോള സമ്പദ്‌വ്യവസ്ഥയിൽ ദീർഘകാലത്തേക്ക് വലിയ തകർച്ച സൃഷ്‌ടിച്ചേക്കുമെന്ന വിലയിരുത്തൽ ശക്തമാണ്. നിക്ഷേപകർ സുരക്ഷിത താവളമായി സ്വർണത്തെ ആശ്രയിക്കുന്നതാണ് വിലക്കുതിപ്പിന് കാരണം.