തളിപ്പറമ്പ്: മൊട്ടമ്മൽ രാമൻ - ശ്രീദേവി സ്മാരക പുരസ്കാരത്തിന് കൈരളി ടി.വി മാനേജിംഗ് ഡയറക്ടറും എഡിറ്ററുമായ ജോൺ ബ്രിട്ടാസ് അർഹനായി. ചലച്ചിത്ര നിർമ്മാതാവും ഹൊറൈസൺ ഗ്രൂപ്പ് ഉടമയുമായ മൊട്ടമ്മൽ രാജൻ മാതാപിതാക്കളുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് അവാർഡ്. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. മാർച്ച് 14ന് തൃച്ചംബരം പൂക്കോത്തടയിൽ ശ്രീകൃഷ്ണക്ഷേത്ര മഹോത്സവ ആഘോഷവേദിയിൽ ചലച്ചിത്ര സംവിധായകൻ മേജർ രവി പുരസ്കാരം സമ്മാനിക്കും.