corona-

ന്യൂഡൽഹി : വുഹാനിലെക്കുള്ള ഇന്ത്യയുടെ പ്രത്യേക വിമാനത്തിന് അനുമതി നൽകാത്ത ചൈനീസ് സർക്കാരിന്റെ തീരുമാനം ഇന്ത്യാക്കാരെ തിരികെഎത്തിക്കുന്നതിനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നു. കൊറോണ വൈറസ് (കൊവിഡ് 19) ബാധിതർക്ക് മപുന്നുകൾ എത്തിക്കുന്നതിനും നൂരിലേറെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുമുള്ള വ്യോമസേനയുടെ പ്രത്യേക വിമാനത്തിന് അനുമതി വൈകിപ്പിക്കുന്നത്. 20 ന് വിമാനം അയയ്ക്കാനാണ് ഇന്ത്യ നിശ്ചയിച്ചിരുന്നതെങ്കിലും ചൈനയിൽ നിന്ന് ഇന്നും അനുമതി ലഭിച്ചിട്ടില്ല. അതേസമയം കൊറോണയുടെ പശ്ചാത്തലത്തിൽ സിംഗപ്പൂരിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്നും കേന്ദ്ര സ‌ർക്കാ‌ർ നി‌‌ർദ്ദേശിച്ചു.

ഇന്ത്യയിൽനിന്നുള്ള മരുന്നുകളും അനുബന്ധ ഉപകരണങ്ങളും സ്വീകരിക്കുന്നതിലുള്ള വിമുഖത മൂലമാണോ വിമാനത്തിനുള്ള അനുമതി വൈകിക്കുന്നത് എന്നകാര്യം വ്യക്തമല്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു.

മറ്റ് രാജ്യങ്ങളിൽ നിന്നുളള പൗരന്മാരെ ഒഴിപ്പിക്കാനായി ഒട്ടേറെ വിമാനങ്ങൾ വരുന്നുണ്ടെന്നും അതിനാലാണ് അനുമതി വൈകുന്നതെന്നുമാണ് ചൈനയുടെ വിശദീകരണം. ഒഴിപ്പിക്കൽ വൈകുന്നതിനാൽ വുഹാനില്‍ കുടുങ്ങിയവർകടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.