ശ്രീനഗർ: ജമ്മു കാശ്മീരിൽ അവശേഷിക്കുന്ന തീവ്രവാദികളുടെ എണ്ണം 250 ൽ താഴെയായി കുറഞ്ഞതായി ജമ്മു കാശ്മീർ പൊലീസ് മേധാവിയായ ദിൽബാഗ് സിംഗ്. രണ്ടു മാസത്തിനിടെ 25 ഭീകരരെ സുരക്ഷാസേന വധിച്ചതായും അദ്ദേഹം പറയുന്നു. ഈ വർഷം ഇതുവരെ മൂന്ന് തീവ്രവാദികൾ മാത്രമാണ് അതിർത്തിയിലൂടെ താഴ്വരയിലേക്ക് നുഴഞ്ഞുകയറിയതായി കണ്ടെത്തിയിട്ടുള്ളത്. മുൻപുണ്ടായിരുന്ന അവസ്ഥയിൽ നിന്നും തീവ്രവാദികളുടെ എണ്ണം കാര്യമായി കുറഞ്ഞുവരികയാണെന്നും അദ്ദേഹം പറയുന്നു.
താഴ്വരയിൽ പ്രവർത്തനനിരതരായ 240 മുതൽ 250 തീവ്രവാദികൾ ഇപ്പോൾ ഉള്ളത്. അദ്ദേഹം ചൂണ്ടിക്കാട്ടി. നുഴഞ്ഞുകയറിയ മൂന്നു പേരിൽ ഒരാളെ അടുത്തിടെ ത്രാലിലെ ഏറ്റുമുട്ടലിൽ വധിച്ചതായും ദിൽബാഗ് സിംഗ് വ്യക്തമാക്കി. ഈ വർഷം ഇതുവരെ വിജയകരമായ ഒരു ഡസൻ ഓപ്പറേഷനുകൾ നടത്താനായെന്നും അതിൽ 10 എണ്ണം കാശ്മീർ താഴ്വരയിലും രണ്ടെണ്ണം ജമ്മുവിലുമായിരുന്നുവെന്നും ജമ്മു കാശ്മീർ പൊലീസ് മേധാവി പറയുന്നു. ഈ ദൗത്യങ്ങളിൽ 25 തീവ്രവാദികളെ വധിക്കാനായി സാധിച്ചിട്ടുണ്ട്. ഒമ്പത് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായും പോലീസ് മേധാവി വ്യക്തമാക്കി.