പാറശാല : ആട്ടോറിക്ഷ മറിഞ്ഞ് മൽസ്യത്തൊഴിലാളി മരിച്ചു. പുല്ലുവിള പഴയതുറ പുരയിടത്തിൽ പരേതനായ ആൻഡ്രൂസിന്റെ ഭാര്യ ശിലുവമ്മ (50) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ചെങ്കൽ സായ് കൃഷ്ണ പബ്ളിക് സ്കൂളിന് സമീപമാണ് അപകടം . മൽസ്യവിൽപ്പന നടത്തി വരവെ നിയന്ത്രണംവിട്ട് ആട്ടോ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മകൾ ആശ. ആട്ടോ ഡ്രൈവറായ പുല്ലുവിള പഴയതുറ പുരയിടം സ്വദേശി ക്ലീറ്റസ് ഗുരുതരമായ പരിക്കുകളോടെ നിംസ് ആശുപത്രിയിൽ .