ഡ്വിറ്റ് ഡി. എയ്‌സൺഹോവർ : 1959 ഡിസംബർ 9 മുതൽ 14 വരെ
ഇന്ത്യ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ്.
34ാമത്തെ അമേരിക്കൻ പ്രസിഡന്റ്
പ്രധാനമന്ത്രി: ജവഹർലാൽ നെഹറു
ഡൽഹി എയർപോർട്ടിലിറങ്ങിയ ഡ്വിറ്റിനെ നെഹ്റു സ്വാഗതം ചെയ്തു.
രാംലീല മൈതാനത്ത് പ്രസംഗിച്ച ശേഷം ഇരുസഭകളിലെ പ്രതിനിധികളേയും ഡ്വിറ്റ് അഭിസംബോധന ചെയ്‌തു.
താജ്മഹലും സന്ദർശിച്ചു.
റിച്ചാർഡ് എം. നിക്സൺ : ജൂലായ് 31, 1969
ഏഷ്യൻ ടൂറിന്റെ ഭാഗമായി 22 മണിക്കൂർ നീണ്ട സന്ദർശനം.
37ാമത് അമേരിക്കൻ പ്രസിഡന്റ്.
പ്രധാനമന്ത്രി: ഇന്ദിരാഗാന്ധി
ശിഥിലമായ ഇന്ത്യ - അമേരിക്കൻ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള സന്ദർശനം. ഇന്ദിരാഗാന്ധിയുമായി രാഷ്ട്രപതിഭവനിലെത്തി കൂടികാഴ്ച നടത്തി. ‘വിശ്വസിക്കാൻ കൊള്ളാത്തവരും ചതിയന്മാരുമാണ്’ ഇന്ത്യക്കാരെന്ന് പ്രസിഡന്റിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് കുറിപ്പിറക്കി.
ജിമ്മി കാർട്ടർ : ജനുവരി
മുതൽ 3 വരെ , 1978
39ാമത് അമേരിക്കൻ പ്രസിഡന്റ്
പ്രധാനമന്ത്രി: മൊറാർജി ദേശായി
ഇന്ത്യൻ ഗ്രാമങ്ങളിലെ സ്ഥിരം സന്ദർശകയായിരുന്ന അമ്മയുടെ സ്മരണാർത്ഥം ജിമ്മി കാർട്ടറും ഭാര്യ റോസലിനും ഹരിയാനയിലെ ഔലത്പുരി ഗ്രാമം സന്ദർശിച്ച് ഗ്രാമ മുഖ്യന് ടെലിവിഷൻ സെറ്റ് സമ്മാനിച്ചു. പിന്നീട് ഗ്രാമത്തെ കാർട്ടർ പുരി എന്ന് പുനർനാമകരണം ചെയ്തു. സന്ദർശനത്തിന് ശേഷം 1978 മാർച്ച് 10ന് കാർട്ടർ എൻ.പി.ടി യിൽ ഒപ്പു വച്ചു.
ബിൽ ക്ലിന്റൺ - മാർച്ച് 19 മുതൽ 25 വരെ , 2000
42ാമത് അമേരിക്കൻ പ്രസിഡന്റ്
പ്രധാനമന്ത്രി: അടൽ ബിഹാരി വാജ്‌പേയ്
മകൾ കെൽസയോടൊപ്പാണ് ക്ലിന്റൺ ഇന്ത്യയിലെത്തുന്നത്. ഡൽഹിക്ക് പുറമെ ആഗ്ര, ജയ്‌പൂർ, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങളും സന്ദർശിച്ചു. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തു.
ജോർജ് ബുഷ് 2 : മാർച്ച് 2 , 2006,
60 മണിക്കൂർ സന്ദർശനം.
43ാമത് അമേരിക്കൻ പ്രസിഡന്റ്
പ്രധാനമന്ത്രി: മൻമോഹൻ സിംഗ്
ഇടത് എം.പിമാരുടെ പ്രതിഷേധത്തെത്തുടർന്ന് പാർലമെന്റിന് പകരം പുരാന ഖിലയിലാണ് ബുഷ് പ്രസംഗിച്ചത്.
ബറാക് ഒബാമ
രണ്ട് പ്രാവശ്യം ഇന്ത്യ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ്
ആദ്യ സന്ദർശനം: നവംബർ 7 മുതൽ 9 വരെ , 2010
രണ്ടാം സന്ദർശനം : ജനുവരി 25 മുതൽ 27, 2015
44-ാമത് അമേരിക്കൻ പ്രസിഡന്റ്.
പ്രധാനമന്ത്രി: മൻമോഹൻ സിംഗ് (2010), നരേന്ദ്ര മോദി (2015)
.2008ലെ മുംബയ് അക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുംബയിലാണ് ഭാര്യ മിഷേലിനോടൊപ്പം ഒബാമയുടെ ആദ്യ സന്ദർശനം. യു.എൻ. സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകുന്നതിനെ ഒബാമ തത്വത്തിൽ അംഗീകരിച്ചു.
റിപബ്ലിക് ദിനത്തിൽ അതിഥിയായി രണ്ടാം ഇന്ത്യ സന്ദർശനം.