ചീരാണിക്കര: മാറാൻകുഴി ആയിരവല്ലി തമ്പുരാൻദേവീ ക്ഷേത്രത്തിലെ ആശ്വതി ഉത്സവം 24 മുതൽ 28 വരെ നടക്കും. 24ന് രാവിലെ 8ന് കൊടിമരഘോഷയാത്ര, 10ന് കൊടിയേറ്റ്, 25ന് രാത്രി 8.30ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും 26ന് രാവിലെ 11ന് നാഗരൂട്ട്, രാത്രി 9.30ന് വലിയ പടുക്ക, 27ന് രാത്രി 8.30ന് ടമാർപഠാർ, 28ന് രാവിലെ 8.30ന് ചെണ്ടമേളം, 9ന് സമൂഹപൊങ്കാല, വൈകിട്ട് 5.30ന് കുത്തിയോട്ടം, താലപ്പൊലി, ആനപ്പുറത്തെഴുന്നള്ളത്ത്. ഉത്സവദിവസങ്ങളിൽ ഉച്ചയ്ക്ക് 1ന് സമൂഹസദ്യ ഉണ്ടായിരിക്കും.