vijay-

തമിഴ് സുപ്പർ താരം വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങമെന്ന് ആഗ്രഹിച്ചാൽ അത് നിറവേറ്റുമെന്ന് പിതാവ് എസ്..എ ചന്ദ്രശേഖർ.. ഒരു ദൃശ്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എസ്.എ.ചന്ദ്രശേഖർ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൂചന നൽകിയത്. കഴിഞ്ഞ മാസം വിജയ്‌യുടെ വീട്ടിൽ എൻഫോഴ്സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു,​ ഇതിന് പിന്നാലെ വിജയ്‌‌യെ പിന്തുണച്ച് ആരാധകർ രംഗത്തെത്തിയിരുന്നു.. വിജയ് രാഷ്ട്രീയത്തിലിറങ്ങണമോ എന്ന് തീരുമാനിക്കേണ്ടത് വിജയ് തന്നെയാണ്. വിജയ് അങ്ങനെയൊരു ആഗ്രഹം പ്രകടിപ്പിച്ചാൽ അത് നിറവേറ്റാൻ പിതാവ് എന്ന നിലയിൽ മുന്നിലുണ്ടാകുമെന്ന് ചന്ദ്രശേഖർ പറയുന്നു.

വിജയ് രാഷ്ട്രീയപ്രവേശം നടത്തുന്നതിനായി താനും കാത്തിരിക്കുകയാണ്. ഒരു നാൾ അത് സംഭവിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു

നേരത്തെ വിജയ്‌യുടെ ക്രിസ്ത്യൻ പേരിനെചൊല്ലിയുള്ള വിവാദത്തിലും പ്രതികരണവുമായി ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു.. ഞാൻ ക്രിസ്‌ത്യൻ മതത്തിൽ ജനിച്ച ഒരാളാണ്. എന്റെ ഭാര്യ ശോഭ ഹിന്ദുമതവിശ്വാസിയും. 45 വർഷങ്ങൾക്ക് മുൻപായിരുന്നു വിവാഹം. ഞാൻ ഒരിക്കലും അവരുടെ മതവിശ്വാസങ്ങളിൽ ഇടപ്പെട്ടിട്ടില്ല. ജീവിതത്തിൽ ഒരുവട്ടം മാത്രം ഞാൻ ജറുസലേമിൽ പോയിട്ടുണ്ട്, മൂന്ന് വട്ടം തിരുപ്പതിയിലും. തിരുപ്പതിയിൽ പോയി തലമൊട്ടയടിച്ചിട്ടുണ്ട്. വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെൺകുട്ടിയെയാണ് (സംഗീത). ഞങ്ങളുടെ വീട്ടിൽ ഒരു വലിയ പൂജ മുറിയുണ്ട്. വിജയ്‌യുടെ വിവാഹം ക്രിസ്ത്യൻ മതാചാര പ്രകാരമാണ് നടത്തിയതെന്ന് ആരോപിക്കുന്നവർ തെളിവ് കൊണ്ടുവരട്ടെ. തെറ്റാണെന്ന് തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവർ പരസ്യമായി മാപ്പ് പറയുമോ എന്നും അന്ന് ചന്ദ്രശേഖർ ചോദിച്ചിരുന്നു..