pof-

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ വഴിവക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പാകിസ്ഥാൻ നിർമ്മിതമെന്ന് സംശയം. സംഭവത്തെക്കുറിച്ച് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കും.. ഡി.ഐ..ജി അനുൂപ് കുരുവിള ജോണിനാണ് അന്വേഷണച്ചുമതല. പാകിസ്ഥാൻ ഓർ‌ഡൻസ് ഫാക്ടറിയുടെ ചുരുക്കപ്പേരായ പി.ഒ..എഫ് എന്ന് വെടിയുണ്ടയിൽ രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. പാക്കിസ്ഥാൻ സൈന്യത്തിനു വേണ്ടി വെടിയുണ്ടകൾ നിർമിക്കുന്നിടമാണ് പി.ഒ.എഫ്.. ദീർഘദൂര ലക്ഷ്യസ്ഥാനത്തെത്താൻ ശേഷിയുള്ള 7.62 എംഎം വെടിയുണ്ടകളാണിവ.

കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപം വഴിയരികിലാണ് 14 വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്.

രണ്ട് തരത്തിലുള്ള വെടിയുണ്ടകളാണ് പൊതിയില്‍ ഉണ്ടായിരുന്നത്. 12 എണ്ണം മെഷിൻ ഗണ്ണിൽ ഉപയോഗിക്കുന്ന തരത്തിലുള്ളതും രണ്ടെണ്ണം സധാരണ വെടിയുണ്ടകളുമാണ്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകൾ വിദേശനിർമിതമെന്നു ബോധ്യപ്പെട്ടെന്നു ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു.