ഏറ്റവും ആഹ്ലാദകരമായ അനുഭവം നൽകുന്ന ഒന്നാണെങ്കിലും, ലൈംഗിക ബന്ധം എപ്പോഴും സുരക്ഷിതമായിരിക്കുന്നത് തന്നെയാണ് നല്ലത്. സുരക്ഷിതമായ ലൈംഗിക ബന്ധത്തിനും ഗർഭം ധരിക്കുന്നത് ഒഴിവാക്കാനും ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിക്കുന്നത് ഗർഭനിരോധന ഉറകൾ ഉപയോഗിക്കുക എന്ന മാർഗം തന്നെയാണ്. എന്നിരുന്നാലും പലരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടംസ് ഒഴിവാക്കാറുണ്ടെന്നാണ് പഠന ഫലങ്ങൾ സൂചിപ്പിക്കുന്നത്.
'മെക്ക് മാസ്റ്റർ യൂണിവേഴ്സിറ്റി'യിൽ നിന്നുമുള്ള ഏതാനും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. ദമ്പതികൾ, ലിവിംഗ് ടുഗദർ ബന്ധങ്ങളുമായി മുന്നോട്ട് പോകുന്നവർ എന്നിവരാണ് പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തിനിടെ കോണ്ടംസ് ഉപയോഗിക്കാൻ മടി കാട്ടുന്നത്. പങ്കാളിയോട് അങ്ങേയറ്റം വിശ്വാസം ഉള്ളതുകൊണ്ടാണ് ഇവർ ശാരീരിക ബന്ധത്തിൽ ഗർഭ നിരോധന ഉറയെ അവഗണിക്കുന്നത്.
എന്നാൽ എല്ലായ്‌പോഴും ലൈംഗിക ബന്ധത്തിൽ കോണ്ടംസ് എന്തായാലും ഉപയോഗിക്കുന ഒരു കൂട്ടരുണ്ട്. ഒറ്റതവണയുള്ള ലൈംഗികബന്ധം(വൺ നൈറ്റ് സ്റ്റാൻഡ്), പെട്ടെന്നുള്ള ലൈംഗിക ബന്ധം എന്നിവയിൽ ഏർപ്പെടുന്നവരാണ് കോണ്ടംസ് ഏറ്റവും കൂടുതലായി ഉപയോഗിക്കുക.
പങ്കാളിയെ അത്രയ്ക്ക് വിശ്വസിക്കാൻ കഴിയാത്തതാണ് ഇവർ ഉറകൾ ഉപയോഗിക്കാനുള്ള പ്രധാന കാരണം. തങ്ങൾക്ക് അധികം പരിചയം ഇല്ലാത്ത പങ്കാളിയുമായി ബന്ധപ്പെടുമ്പോൾ രോഗങ്ങൾ പകരാനും ഗർഭം ധരിക്കാനുമുള്ള സാദ്ധ്യത ഉണ്ടെന്നും ഇവർ ഭയപ്പെടുന്നു. ആകെ ഗർഭനിരോധന ഉപയോഗിക്കുന്നവരിൽ 85 ശതമാനം പേരും ഇത്തരത്തിൽ ഉള്ളവരാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.