ഉച്ചയൂണിന് ചൊറിയണം ( കൊടിത്തൂവ ) ഇലകൊണ്ടൊരു തോരനായാലോ? കേൾക്കുമ്പോഴേ ദേഹം ചൊറിയുന്നു അല്ലേ. അരികത്തുകൂടി പോയാൽപ്പോലും ചൊറിയുമെന്ന് പേടിക്കുന്ന ഈ സസ്യത്തിന് പലർക്കുമറിയാത്ത നിരവധി ഔഷധമേന്മകളുണ്ട്. പൊട്ടാസ്യം, അയൺ, ഫോസ്ഫറസ്, വിറ്റാമിൻ സി,എ, ക്ളോറോഫിൽ എന്നിവ ഇതിലുണ്ട്.
വാതം ശമിപ്പിക്കാൻ ഉത്തമമാണിത്. ഇരുമ്പിന്റെ അംശം ഏറെയുള്ള ഔഷധസസ്യമായതിനാൽ വിളർച്ച പരിഹരിച്ച് രക്തപ്രസാദം നല്കും. പാൻക്രിയാസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക വഴി രക്തത്തിലെ ഗ്ളൂക്കോസ് തോത് ക്രമീകരിക്കും. ശരീരത്തിലെ കൊഴുപ്പ് എരിയിച്ച് കളയാൻ ശേഷിയുണ്ട്. ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ദഹനപ്രശ്നങ്ങൾ അകറ്റുകയും ചെയ്യും.
രക്തശുദ്ധീകരണത്തിലൂടെ വിവിധതരം അലർജികളെയും അണുബാധകളെയും ഇല്ലാതെയാക്കും. ശ്വാസസംബന്ധമായ പ്രശ്നങ്ങൾക്കും ആസ്ത്മയ്ക്കും പ്രതിവിധിയാണ്. മൈഗ്രേൻ, ഉറക്കക്കുറവ് എന്നിവ പരിഹരിക്കാനും അത്ഭുകരമായ കഴിവുണ്ട്. കൊടിത്തൂവയുടെ ഇലയിട്ട് തിളപ്പിച്ചെടുത്ത വെള്ളം കുടിക്കുന്നത് ഔഷധഗുണങ്ങൾ നേടാൻ സഹായിക്കും.