ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശന വേളയിൽ ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിടുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്.എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി കരാറിൽ നിന്ന് അമേരിക്ക പിന്മാറിയതായി റിപ്പോർട്ട്.
ചൊവ്വാഴ്ച വ്യാപാര കാരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിച്ചിരുന്നത്. മാര്‍ക്കറ്റ് തുറന്ന് നല്‍കുന്നതും താരിഫ് കുറയ്ക്കുന്നതുമായും ബന്ധപ്പെട്ടാണ് ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നത്.കരാറുമായി ബന്ധപ്പെട്ടുള്ള പൊരായ്മകൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് യു.എസ് കരാറിൽ നിന്ന് പിന്മാറിയെന്ന് ഇന്ത്യൻ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. കൂടുതല്‍ സമഗ്രമായ കരാറിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് അമേരിക്കന്‍ ഭാഗത്ത് നിന്ന് ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
നാളെയാണ് ട്രംപ്, ഭാര്യ മെലാനിയ,മകൾ ഇവാങ്ക,മരുമകൻ,മന്ത്രിമാർ,മാദ്ധ്യമപ്രവർത്തകർ എന്നിവരടങ്ങിയ സംഘം ഇന്ത്യയിലേക്ക് എത്തുന്നത്. ഇവർക്ക് ഉജ്ജ്വലമായ സ്വീകരണമാണ് ഏർപ്പാടാക്കിയിരിക്കുന്നത്. ആയിരക്കണക്കിന് സുരക്ഷ ഉദ്യോഗസ്ഥരെയും ഏർപ്പാടാക്കി കഴിഞ്ഞു. അതേസമയം, ഇന്ത്യയുമായുള്ള വലിയ കരാർ ഇപ്പോഴില്ലെന്നും നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഇത് നടക്കുമോ എന്ന് തനിക്ക് അറിയില്ലെന്നും ട്രംപ് മുമ്പ് പറഞ്ഞിരുന്നു. തങ്ങളെ ഇന്ത്യ നന്നായി പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.