twitter

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ട്രോളുകളുമായി രംഗത്തെത്തി ട്രോളന്മാർ. ഇത് സംബന്ധിച്ച് നിരവധി ട്രോളുകളും വീഡിയോയുമായി സോഷ്യൽ മീഡിയ സജീവമാകുകയാണ്.

അമേരിക്കൻ പ്രസിഡന്റിനെ ബാഹുബലിയായി ചിത്രീകരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. രസകരമായ സംഗതി എന്തെന്നാൽ, ഈ വീഡിയോ അമേരിക്കൻ പ്രസിഡന്റ് തന്നെ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

Look so forward to being with my great friends in INDIA! https://t.co/1jdk3AW6fG

— Donald J. Trump (@realDonaldTrump) February 22, 2020

ബാഹുബലിയായി തിരശീലയിലെത്തിയ നടൻ പ്രഭാസിന്റെ മുഖത്തേക്ക് ട്രംപിന്റെ മുഖം വെട്ടി ചേർത്തുകൊണ്ടാണ് 'സോൾ' എന്നയാൾ ഈ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ ദേവസേനയായി മെലനിയ ട്രംപും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതോടൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വീഡിയോയിൽ കാണാം.

അമേരിക്കൻ പ്രസിഡന്റിന്റെ വരവ് ആഘോഷമാകുന്നതിന് വേണ്ടിയാണ് താൻ ഈ വീഡിയോ എഡിറ്റ് ചെയ്തതെന്നും തന്റെ 'വക്രീകരിക്കപ്പെട്ട' മനസ്‌ ഈ രീതിയിലാണ് ട്രംപിന്റെ വരവിനെ കാണുന്നതെന്നും 'സോൾ' പറയുന്നു. ഇതോടൊപ്പം 'ഇന്ത്യയും അമേരിക്കയും ഐക്യപ്പെട്ടു' എന്ന വാചകവും വീഡിയോ പങ്കുവച്ചുകൊണ്ട് ഇയാൾ ട്വിറ്ററിൽ കുറിച്ചിരുന്നു.