മിക്ക ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കണ്ണിനടിയിലെ കറുപ്പ്. ശരിയായ ഉറക്കം ലഭിക്കാത്തത് ഉൾപ്പെടെ നിരവധി കാരണങ്ങൾ കൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. ഇത് മാറ്റാനായി പല ബ്യൂട്ടീപാർലറുകൾ കേറിയിറങ്ങി മടുത്തവരുമുണ്ടാകും. കണ്ണിനടിയിലെ കറുപ്പ് മാറ്റാൻ ഇതാ ചില പൊടിക്കൈകൾ
#രക്തചന്ദനചൂർണ്ണം പനിനീരിൽ അരച്ച് പുരട്ടുക.
#കണ്ണിനടിയിൽ പതിവായി തക്കാളി നീര് പുരട്ടുന്നതും നല്ലതാണ്.
# രാത്രി കിടക്കാൻ നേരം ബദാം എണ്ണകൊണ്ട് കണ്ണുകൾക്ക് ചുറ്റും പതിയെ മസാജ് ചെയ്യുക.
# വെള്ളരിക്ക വട്ടത്തിൽ അരിഞ്ഞ് കണ്ണിന് ചുറ്റും വയ്ക്കുന്നതും വെള്ളരിക്ക അരച്ച് കുഴമ്പ് പരുവത്തിലാക്കി കണ്ണിന് ചുറ്റും പുരട്ടുന്നതും കറുപ്പ്നിറം ഇല്ലാതാക്കും.