mig-29

ഗോവ: പരിശീലന പറക്കലിനിടെ നാവികസേനയുടെ മിഗ് 29 കെ വിമാനം ഗോവയിൽ തകർന്നുവീണു. ഞായറാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് നാവികസേന ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിൽ ആളപായമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പതിവ് പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. വിമാനം തകർന്നു വീഴുന്നതിനിടയിൽ പൈലറ്റ് ചാടി രക്ഷപ്പെടുകയായിരുന്നു. മൂന്ന് മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് മിഗ് 29 കെ വിമാനം തകർന്നു വീഴുന്നത്.

2019 നവംബറിൽ മിഗ് 29 കെ വിമാനം ഗോവയിൽ തകർന്നു വീണിരുന്നു. അന്ന് എഞ്ചിൻ തകരാറിലായതിന്റെ കാരണം പക്ഷികൾ വിമാനത്തിൽ ഇടിച്ചതാകാമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 2018 ജനുവരിയിൽ ഗോവയിൽ മറ്റൊരു മിഗ് 29 കെ തകർന്നു വീണിരുന്നു. മിഗ് 29 യുദ്ധവിമാനത്തിന്റെ പരിശീലന പതിപ്പാണ് മിഗ് 29 കെ.