treump-modi-

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തെ ട്രോളി സി.പി.എം നേതാവ് എം.ബി രാജേഷ്. തന്നെ സ്വീകരിക്കാൻ അഹമ്മദാബാദിൽ ഒരു കോടിയാളുകൾ വരുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുമ്പ് പറഞ്ഞിരുന്നു. ഇതിനെയാണ് രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചിരിക്കുന്നത്.

'അഹമ്മദാബാദിലെ സംഘാടകർ പറയുന്നത് ഒരു ലക്ഷം പേരെ പ്രതീക്ഷിക്കുന്നുവെന്നാണ്. അതിന്റെ നൂറിരട്ടിയാളുകൾ വരുമെന്നാണ് മോദി ട്രംപിനോട് തള്ളിയിരിക്കുന്നത്. ട്രംപാണെങ്കിൽ അത് തൊണ്ട തൊടാതെ വിഴുങ്ങി ഉലകം മുഴുവൻ പൊങ്ങച്ചംപറഞ്ഞു നടക്കുന്നുമുണ്ട്. തള്ളാൻ മോദിയും വിശ്വസിക്കാനൊരു ട്രംപും'- അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടിയാളുകൾ വരുമെന്ന് മോദി പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് കൊളറാഡോയിൽ കാച്ചിയിട്ടുണ്ട്. ഇതു വരെ എഴുപതുലക്ഷം പേർ വരുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. അതേ സമയം അഹമ്മദബാദിലെ സംഘാടകർ പറയുന്നത് ഒരു ലക്ഷം പേരെ പ്രതീക്ഷിക്കുന്നുവെന്നാണ്. അതിന്റെ നൂറിരട്ടിയാളുകൾ വരുമെന്നാണ് മോദി ട്രംപി നോട് തള്ളിയിരിക്കുന്നത്. ട്രംപാണെങ്കിൽ അത് തൊണ്ട തൊടാതെ വിഴുങ്ങി ഉലകം മുഴുവൻ പൊങ്ങച്ചംപറഞ്ഞു നടക്കുന്നുമുണ്ട്. തള്ളാൻ മോദിയും വിശ്വസിക്കാനൊരു ട്രംപും.
പക്ഷേ അഹമ്മദാബാദിൽ ഒരു കോടി പ്രതീക്ഷിച്ചിടത്ത് വെറും ഒരു ലക്ഷം കണ്ടാൽ ട്രം പിൻ്റെ വിധം മാറിക്കൂടായ്കയില്ല. ട്രം പ് ആള് പെശകാ. ഇത്രേം ദൂരം വിളിച്ചു വരുത്തി പറഞ്ഞ് പറ്റിച്ചതിന് wwF ലെ പോലെ കൈകാര്യം ചെയ്യുമോ എന്തോ? നാട്ടുകാരോട് ബില്യൺ ടൺ സാമ്പത്തിക വളർച്ച എന്നൊക്കെ തളളുന്ന പോലെ ട്രം പിനോട് തള്ളിയതാവും. എന്താവുംന്ന് കണ്ടറിയാം