covid-19

ടോക്കിയോ: ജപ്പാനിലെ യോക്കോഹോമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് ആഡംബരക്കപ്പലിലുള്ള നാല് ഇന്ത്യക്കാർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കപ്പലിലെ ജീവനക്കാരാണ് ഇവർ. ഇതോടെ കപ്പലിൽ വൈറസ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി.

132 കപ്പൽ ജീവനക്കാരും ആറു യാത്രക്കാരുമായി 138 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത യാത്രക്കാരെ ക്വാറന്റെയിൻ കാലയളവ് പൂർത്തിയായതിനെ തുടർന്ന് പുറത്തുവിട്ടിരുന്നു. എന്നിരുന്നാലും, കപ്പലിൽ നിന്ന് പുറത്തിറങ്ങിയ 60കാരിയ്ക്ക് വൈറസ് ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. അതേസമയം,ചൈനയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,442 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം 76,936 ആയി ഉയർന്നിട്ടുണ്ട്.