തിരുവനന്തപുരം: തലസ്ഥാനത്തെ യൂത്ത് ആക്ഷൻ ഫോഴ്സിന്റെ രണ്ടാമത്തെ ടീം പരിശീലനം പൂർത്തിയാക്കി. യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ടാഗോർ തിയേറ്ററി നടന്ന ദ്വിദിന ക്യാമ്പിൽ 450 പേരാണ് പരിശീലനം നേടിയത്. സേനയുടെ പാസിംഗ് ഔട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തിൽ ട്രെയിനിംഗ് കഴിഞ്ഞവർക്ക് അനെർട്ട്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ് പരിശീലനം നൽകിയത്. ഫയർഫോഴ്സിന്റെ പരിശീലനം ജില്ലാ സ്‌റ്റേഷൻ ഓഫീസർ പ്രവീണും, അനെർട്ടിന്റെ ഷെയർ ദി ഐഡിയാസ് എന്ന പരിശീലന സെക്ഷൻ ഡയറക്ടർ അമിത് മീണയും നയിച്ചു. സെൽഫ് ഡിഫൻസിനുള്ള കരാട്ടെ പരിശീലനം വിനോദും നവമാദ്ധ്യമ പരിചയ സെമിനാർ പ്രസ് ക്ലബ് സെക്രട്ടറി സാബ്ലൂ തോമസും നയിച്ചു. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു, മെമ്പർ സെക്രട്ടറി മിനിമോൾ എബ്രഹാം, മെമ്പർ സന്തോഷ് കാല, ജില്ലാ കോ-ഓർഡിനേറ്റർ എ.എം. അൻസാരി എന്നിവർ പങ്കെടുത്തു. 18നും 25നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കളാണ് യൂത്ത് ആക്ഷൻ ഫോഴ്സിൽ അംഗങ്ങളാകുന്നത്. ശാരീരിക ക്ഷമത, ദുരന്തനിവാരണം ' പ്രകൃതിസംരക്ഷണം തുടങ്ങി മാലിന്യ നിർമ്മാർജ്ജനത്തിൽ അടക്കമാണ് പരിശീലനം.