mad-mike

വാഷിങ്ടൺ: ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ സ്വന്തമായി നിർമ്മിച്ച റോക്കറ്റിൽ പറന്ന അമേരിക്കൻ പൗരൻ മൈക്ക് ഹ്യൂഗ്‌സ് (64) അന്തരിച്ചു. തന്റെ പരീക്ഷണത്തിനിടെയാണ് ഹ്യൂഗ്സ് മരണപ്പെട്ടത്. അദ്ദേഹം നേരത്തെ നടത്തിയ പരീക്ഷണങ്ങളിലും അദ്ദേഹം പരാജയപ്പെട്ടിരുന്നു. എന്നാൽ തന്റെ മണ്ടൻ തിയറി തെളിയിക്കാനുള്ള ശ്രമത്തിനിടയിലാണ് ഹ്യൂഗ്സ് മരണപ്പെടുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

നീരാവി കൊണ്ട് പ്രവർത്തിക്കുന്ന റോക്കറ്റിൽ പറന്നുയരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റോക്കറ്റ് തകർന്ന് ഹ്യൂഗ്സ് നിലത്ത് വീണ് മരണപ്പെടുകയായിരുന്നു. ശനിയാഴ്ച പ്രാദേശിക സമയം രണ്ടുമണിയോടെ കാലിഫോർണിയയിലെ ബാർസ്റ്റോയ്ക്കു സമീപത്തെ മരുഭൂമിയിൽ വച്ചാണ് പരീക്ഷണം. ഒരു മൈൽ ഉയരത്തിലേക്ക് പറക്കാമെന്ന പ്രതീക്ഷയിൽ ഹ്യൂസും സഹപ്രവർത്തകനുമാണ് നീരാവിയിൽ പ്രവർത്തിക്കുന്ന റോക്കറ്റ് നിർമ്മിച്ചത്. ‘ഹോംമേഡ് ബഹിരാകാശയാത്രികർ’ എന്ന പുതിയ പരമ്പരയിൽ ഹ്യൂഗ്സിനെ അവതരിപ്പിക്കാൻ സയൻസ് ചാനൽ ഈ ദൗത്യം ഷൂട്ട് ചെയ്തിരുന്നു. എന്നാൽ എല്ലാ നിഗമനങ്ങളും തെറ്റി ഹ്യൂഗ്സ് നിലത്തുപതിക്കുകയായിരുന്നു.

Mad Mike Hughes just launched himself in a self-made steam-powered rocket and crash landed. Very likely did not survive. #MadMike #MadMikeHughes pic.twitter.com/svtviTEi8f

— Justin Chapman (@justindchapman) February 22, 2020

'മാഡ്' മൈക്ക് ഹ്യൂഗ്‌സ് എന്നായിരുന്നു ഇദ്ദേഹം അറിയപ്പെടുന്നത്. നാസയുടെ ഭൂമി ഉരുണ്ടതാണെന്ന നിഗമനം തെറ്റാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതിന് മുമ്പ് നടത്തിയ പരീക്ഷണവും പരാജയമായിരുന്നു. 2018ൽ കാലിഫോർണിയയിലെ അംബോയിൻ നടത്തിയ പരൂക്ഷണത്തിൽ ഹ്യൂഗ്സിന്റെ കാലിന് പരിക്കേറ്റിരുന്നു. റോക്കറ്റില്‍ കുത്തനെ പറന്ന് പരന്നുകിടക്കുന്ന ഭൂമിയുടെ ചിത്രം പകര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ 1875 അടി മുകളിലെത്തിയതിനു പിന്നാലെ റോക്കറ്റ് മരുഭൂമിയിലേക്ക് ഇടിച്ചിറങ്ങി. 18,000 ഡോളർ(ഏകദേശം 12,93,975രൂപ) ചിലവഴിച്ചാണ് മൈക്ക് റോക്കറ്റ് നിർമ്മിച്ചത്.