ന്യൂഡൽഹി: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നെത്തും. ഉച്ചയ്ക്ക്12 ഓടെ അഹമ്മദാബാദ് വിമാനത്താവളത്തിൽ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സ്വീകരിക്കും.ഭാര്യ മെലാന ,മകൾ ഇവാൻക തുടങ്ങിയവർ ട്രംപിനൊപ്പമുണ്ടാവും.