അഹമ്മദാബാദ്: ഇന്ത്യാ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനായി തയ്യാറാക്കുന്നത് രൂചിയൂറും ഭക്ഷ്യവിഭവങ്ങൾ. ഗുജറാത്തി വിഭവമായ ഖമൻ, ബ്രൊക്കോളി - കോൺ സമൂസ, മൾട്ടി ഗ്രെയിൻ റൊട്ടി, സ്‌പെഷൽ ഗുജറാത്തി ജിഞ്ചർ ടീ, ഐസ് ടീ, കരിക്കിൻവെള്ളം തുടങ്ങിയവയാണ് ട്രംപിനുള്ള മെനുവിൽ ഇടംപിടിച്ചിരിക്കുന്നത്. ഷെഫ് സുരേഷ് ഖന്നയ്ക്കാണ് ട്രംപിനും കുടുംബത്തിനുമുള്ള ഭക്ഷണം തയ്യാറാക്കാനുള്ള ചുമതല. ഗുജറാത്തി ശൈലിയിൽ തയ്യാറാക്കിയ സസ്യാഹാരം മാത്രമാണ് മെനുവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാ ഭക്ഷ്യവിഭവങ്ങളും സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കിയെന്ന് സുരേഷ് പറഞ്ഞു.