
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മഞ്ജു പത്രോസും ഡോക്ടർ രജിത്ത്കുമാറും തമ്മിലുള്ള പ്രശ്നം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്കിടയാക്കിയിരുന്നു.. ബിഗ് ബോസ് ഹൗസിലെത്തിയ ദഗിവസം മുതൽ ഷോയിൽ നിന്ന് പുറത്ത് പോകുന്നതുവരെ ഇവർക്കിടയിൽ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നിരുന്നു. ഇവരുടെ പ്രശ്നത്തെ കുറിച്ച് ഷോയുടെ അവതാരകൻ മോഹൻലാലും പല തവണ ചോദിച്ചിരുന്നു.
ബിഗ് ബോസ് ഹൗസിൽ നിന്ന് വിടപറഞ്ഞ ദിവസം വിട്ടിനുള്ളിൽ വെച്ചും മോഹൻലാലിനോടും രജിത്ത് കുമാറിനോട് തനിയ്ക്ക് വ്യക്തി പരമായി ഒരു പ്രശ്നവുമില്ലെന്നും മഞ്ജു ആവർത്തിച്ചിരുന്നു.. പുറത്തിറങ്ങിയ ശേഷം മഞ്ജു വീണ്ടും ഇക്കാര്യത്തിൽ വ്യക്തത വരുത്തി
..
രജിത്ത് എന്ന ആളോട് എനിയ്ക്ക് പ്രത്യക്ഷമായി ഒരു പിണക്കവുമില്ല. ഞാൻ ഇത് ഒരു എപ്പിസോഡിൽ പറഞ്ഞിട്ടുമുണ്ട്. ഒരു സത്രീ വിരുദ്ധനാണെന്നുളള മുൻധാരണ വെച്ചിട്ടാണ് കളിച്ചതെന്ന് അദ്ദേഹം അവിടെ പറഞ്ഞിരുന്നു. എന്നാൽ അത്തരത്തിൽ ഒരു കാര്യവുമില്ല. ഇനി മൊബൈൽ കിട്ടിയിട്ടു വേണം അദ്ദേഹം ആരാണെന്ന് അറിയാനെന്നും മഞ്ജു വീഡിയോയിൽ പറയുന്നു.
സഹപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ ചില രീതികളോടായിരുന്നു തനിയ്ക്ക് ദേഷ്യവും ഒത്തു ചേരാൻ കഴിയാതിരുന്നത്. മാക്സിമം അടുക്കാൻ നോക്കി. പക്ഷെ, ഇത്തരത്തിൽ നമ്മുടെ മുന്നിൽ വച്ച് കാണുന്ന ചില കാര്യങ്ങൾ കണ്ടില്ലെന്ന് വയ്ക്കാൻ എനിക്കറിയില്ല. ചിലപ്പോൾ അങ്ങനെ എനിയ്ക്ക് നിൽക്കാമായിരുന്നു. എന്നാൽതനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും മഞ്ജു പറഞ്ഞു.