കാസർകോട്: ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിയിൽ ഭിന്നത രൂക്ഷമാകുന്നു.. സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു..രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും. രാജിക്കത്ത് പാർട്ടി നേതൃത്വത്തിന് അയച്ചതായും രവീശ തന്ത്രി പറഞ്ഞു.
ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവർക്ക് പാർട്ടിയിൽ വളരാനുള്ള സാഹചര്യമില്ലെന്ന് രവീശ തന്ത്രി കുണ്ടാർ ആരോപിച്ചു. പാർട്ടി നേതൃത്വവുമായി യോജിച്ച് പോകാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
കാസർകോട് ജില്ലാപ്രസിഡന്റായി കെ. ശ്രീകാന്തിനെ നിയമിച്ചിരുന്നു. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് രവീശതന്ത്രിയേയും പരിഗണിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കെ.ശ്രീകാന്ത് നാലാമതും ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനവുമായി രവീശ തന്ത്രി രംഗത്ത് വന്നത്
.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപ തെരഞ്ഞെടുപ്പിലും ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചത് രവീശ തന്ത്രിയായിരുന്നു.