fr-amal-35

കോതമംഗലം: നേര്യമംഗലത്ത് പെരിയാറിൽ വള്ളംമുങ്ങി യുവവൈദികൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഒപ്പമുണ്ടായി​രുന്ന സുഹൃത്തുക്കളായ രണ്ടുവൈദി​കർ നീന്തി​ രക്ഷപെട്ടു. മൂവാറ്റുപുഴ രണ്ടാർകര പടിഞ്ഞാറ്റുവേലിൽ ഫാ. അമൽ (35) ആണ് മരിച്ചത്. ഫാ. ആന്റണി​ മാളി​യേക്കലും മറ്റാെരുവൈദി​കനുമാണ് രക്ഷപെട്ടത്. വള്ളത്തി​ൽ ഇവർ മൂന്നുപേരും മാത്രമേ ഉണ്ടായി​രുന്നുള്ളു.

ആവോലിച്ചാൽ കടവിൽ ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. സംഭവം കണ്ട് സ്ഥലത്തെത്തി​യ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി​യത്. ഫാ. അമലിനെ ഉടനെ ആശുപത്രിയി​ൽ എത്തി​ച്ചെങ്കി​ലും ജീവൻ രക്ഷി​ക്കാനായി​ല്ല. മൃതദേഹം കോതമംഗലം ധർമ്മഗിരി ആശുപത്രി മോർച്ചറിയിൽ.