യു.കെയിലെ എൻ.എച്ച്.എസ് ട്രസ്റ്റിനുകീഴിലുളള ആശുപത്രികളിലേക്ക് നഴ്സുമാരെ ഒ.ഡി.ഇ.പി.സി വഴി നിയമനം നടത്തുന്നു. നഴ്സിംഗിൽ ഡിഗ്രി അഥവാ ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തിപരിചയവും ഉളളവർക്ക് അപേക്ഷിക്കാം. ഐ.ഇ.എൽ.റ്റി.എസ്/ഒ.ഇ.റ്റി നിശ്ചിത സ്കോർ നേടിയിരിക്കണം. നിയമനം സൗജന്യമാണ്. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in ൽ ലഭിക്കും. ഒ.ഡി.ഇ.പി.സി.യിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. മാർച്ച് 5, 6, 9 തീയതികളിൽ അഭിമുഖങ്ങൾ നടത്തും. നഴ്സുമാർക്ക് കുറഞ്ഞത് 6 മാസത്തെ തൊഴിൽപരിചയം ആവശ്യമാണ്. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: ഫെബ്രുവരി 29. ഇമെയിൽ: glp@odepc.in.വിസ ലഭ്യമാകുന്ന മുറയ്ക്ക് യാത്രയ്ക്ക് ആവശ്യമായ ടിക്കറ്റ്, എയർപോർട്ടിൽ ട്രാൻസ്ഫർ,3മാസത്തെ സൗജന്യ താമസം,എന്നിവ എൻ.എച്ച്.എസ് ഒതുക്കുന്നതാണ്.
ഹോം ഹെൽത്ത് കെയർ മേഖലയിൽ തൊഴിലവസരങ്ങൾ
ദുബായിലെ പ്രമുഖ ഹോംഹെൽത്ത് കെയർ സെന്ററിലേയ്ക്ക് ഹോം നഴ്സായി വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. 25നും 40 നും മദ്ധ്യേ പ്രായമുള്ള ബി.എസ്.സി വനിതാ നഴ്സുമാർക്ക് രജിസ്റ്റർ ചെയ്യാം. രണ്ടു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം 4,000 യു.എ.ഇ ദിർഹം (ഏകദേശം 77,600 രൂപ) വരെ. താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റ nrkhomecare@gmail.com - ൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും. അവസാന തീയതി 2020 ഫെബ്രുവരി 25.
യു.എ.ഇയിൽ ഡോക്ടർ
കേരളസർക്കാർ സ്ഥാപനമായ ഒഡെപെക് യു.എ.ഇയിലെ പ്രമുഖ ആശുപത്രികളിലേക്ക് ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നു. പുരുഷന്മാർക്കാണ് അവസരം. കാറ്റഗറി: ജനറൽ പ്രാക്ടീഷണർ. യോഗ്യത: എംബിബിഎസ്. മൂന്ന് വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. ശമ്പളം: 14,000 – 16,000 യു.എ.ഇ ദിർഹം .പ്രായപരിധി: 45 . ആന്വൽ എയർടിക്കറ്റ്, ഭക്ഷണം, താമസം യാത്രാസൗകര്യം മെഡിക്കൽ ഇൻഷ്വറൻസ് എന്നിവ കമ്പനി വഹിക്കും. ഒ.ഡി.ഇ.പി.സി.യിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 25. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദമായ ബയോഡേറ്റ ഇമെയിൽ അയക്കാം. ഇമെയിൽ: gcc@odepc.in.വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in ൽ ലഭിക്കും.
ദുബായ് എയർപോർട്ട്
ദുബായ് എയർപോർട്ടിൽ നിരവധി ഒഴിവുകൾ.
സ്പെഷ്യലിസ്റ്റ്- കാറ്റഗറി മാനേജ്മെന്റ് , അസിസ്റ്റന്റ് ഓഫീസ് മാനേജർ- സേഫ്റ്രി ആൻഡ് സസ്റ്റയിനബിലിറ്റി, സീനിയർ അനലിസ്റ്ര് - എയർപോർട്ട് ടോട്ടൽ മാനേജ്മെന്റ്, ഹെഡ്- സ്ട്രാറ്റജിക് പ്ളാനിംഗ്, സീനിയർ എൻജിനീയർ (ഇലക്ട്രിക്കൽ)- കാപിറ്റൽ അസറ്റ് സ്റ്റിവാർഡ് , സീനിയർ എൻജിനീയർ (മെക്കാനിക്കൽ) - കാപ്പിറ്റൽ അസറ്റ് സ്റ്റിവാർഡ്ഷിപ്പ് എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനിവെബ്സൈറ്റ്:
www.dubaiairports.ae.വിശദവിവരങ്ങൾക്ക്: jobhikes.com
ടെക്ടോൺ എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ
യുഎഇ , സൗദി എന്നിവിടങ്ങളിലേക്ക് ടെക്ടോൺ എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എൻജിനിയർ, പൈപ്പിംഗ് എൻജിനിയർ, ലോയൗട്ട് എൻജിനിയർ,ഡ്രാഫ്റ്ര്സ് മാൻ, അക്കൗണ്ടന്റ്, പ്രൊജക്ട് എൻജിനിയർ- സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ, പ്ളാനിംഗ് മാനേജർ,കോസ്റ്റിംഗ് എൻജിനിയർ, ക്വാണ്ടിറ്റി സർവേയർ, മെക്കാനിക്കൽ-ഇലക്ട്രിക്കൽ ഇൻസ്പെക്ടേഴ്സ്, സൈറ്റ് എൻജിനീയർ, പ്ളാന്റ് മാനേജർ, സേഫ്റ്രി ഓഫീസർ, പ്രൊക്യുർമെന്റ് മാനേജർ, സീനിയർ എൻജിനീയർ ഡിസൈൻ, ഫയർ ഫൈറ്റിംഗ് എൻജിനിയർ തുടങ്ങിയ തസ്തതികകളിലാണ് ഒഴിവ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ hr@tectonme.com എന്ന ഇമെയിലിൽ അയക്കണം. കമ്പനി വെബ്സൈറ്ര്: www.tectonme.com. വിശദവിവരങ്ങൾക്ക്: gulfcareergroup.com
തത്വീർ പെട്രോളിയം
തത്വീർ പെട്രോളിയം നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ ട്രെയിനർ, മെക്കാനിക്കൽ ടെക്നീഷ്യൻ, സീനിയർ എൻജിനീയർ, എൻജിനീയർ, ഡ്രില്ലിംഗ് സൂപ്പർവൈസർ, അസോസിയേറ്റ് സൂപ്പർവൈസർ, ഓപ്പറേറ്റർ 1, ലബോറട്ടറി ടെക്നീഷ്യൻ, കോഡിനേറ്റർ, അസോസിയേറ്റ് എൻജിനീയർ, അനലിസ്റ്റ്, ഓട്ടോമേഷൻ ടെക്നീഷ്യൻ, എൻവിറോൺമെന്റൽ ഓഫീസർ, ലീഗൽ കൗൺസിൽ, കോൺട്രാക്ട് അഡ്മിനിസ്ട്രേറ്റർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്ര്: tatweerpetroleum.com. വിശദവിവരങ്ങൾക്ക്: gulfcareergroup.com
ബ്രിട്ടീഷ് എയർവേസ്
യുഎസിലേക്ക് ബ്രിട്ടീഷ് എയർവേസ് നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. പൈലറ്റ്, എൻട്രി പൈലറ്റ്, ടെക്നീഷ്യൻ, ക്യാബിൻ ക്രൂ, ടെക്നീഷ്യൻ, എയ്റോനോട്ടിക്കൽ എൻജിനീയറിംഗ്, എയർപോർട്ട് മാനേജർ, റിസോഴ്സിംഗ് കോഡിനേറ്റർ, ഫിനാൻസ് ബിസിനസ് പാർട്ണർ, കമ്മ്യൂണിക്കേഷൻ മാനേജർ, ഓപ്പറേഷൻ മാനേജർ, ടിക്കറ്റ് ഓഡിറ്റ് എക്സിക്യൂട്ടീവ്, ലൈസൻസ്ഡ് എയർക്രാഫ്റ്റ് മാനേജർ, പെർഫോമൻസ് മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, എയർപോർട്ട് ആൻഡ് കസ്റ്റമർ ഓപ്പറേഷൻ മാനേജർ, ഗ്രൗണ്ട് ഓപ്പറേഷൻ ഏജന്റ്, കാർഗോ ഹാൻഡ്ലിംഗ് ഏജന്റ്, വേർഹൗസ് ഏജന്റ്, ഫസ്റ്റ് ഓഫീസർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്ര്: www.britishairways.com വിശദവിവരങ്ങൾക്ക്: //jobhikes.com
ബഹ്റൈൻ പെട്രോളിയം
കമ്പനിബഹ്റൈൻ പെട്രോളിയം കമ്പനിയിൽ നിരവധി ഒഴിവുകൾ.പെർഫോമൻസ് ആൻഡ് ബിബിആർ കോഡിനേറ്റർ, കൺസൾട്ടന്റ് ഡെന്റൽ സർജൻ, ഡിസൈനർ സിവിൽ ആൻഡ് സ്ട്രക്ചറൽ , ക്വാളിറ്റി കൺട്രോൾ ലബോറട്ടറി - ടെക്നീഷ്യൻ, പ്രോസസ് സ്പെഷ്യലിസ്റ്റ് വെസ്റ്രർ വാട്ടർ ട്രീറ്റ്മെന്റ്, സീനിയർ പ്രോസസ് എൻജിനീയർ , സ്ട്രാറ്റജിക് ട്രെയിനി- കെമിക്കൽ അനലിസ്റ്ര് , ഇലക്ട്രിക്കൽ ഇൻസ്ട്രക്ടർ, ഇൻസ്ട്രുമെന്റേഷൻ ഇൻസ്ട്രക്ടർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്:www.bapco.net. വിശദവിവരങ്ങൾക്ക്: /jobsindubaie.com/
അൽഫൂട്ടൈം ഓട്ടോ ആൻഡ് മെഷീനറി കമ്പനി
അൽഫൂട്ടൈം ഓട്ടോ ആൻഡ് മെഷ്യനറി കമ്പനി വിവിധ തസ്തികളിൽ ഒഴിവ്. ഫോർക്ലിഫ്റ്ര് ടെക്നീഷ്യൻ, സെയിൽസ് എൻജിനീയർ,വോൾവോ ട്രക്ക് ടെക്നീഷ്യൻ, മാസ്റ്റർ ടെക്നീഷ്യൻ, ബസ് ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.famcouae.com.വിശദവിവരങ്ങൾക്ക്: jobhikes.com
ബ്രിട്ടീഷ് സ്കൂൾ ദുബായ്
യുഎഇയിലെ ബ്രിട്ടീഷ് സ്കൂൾ ദുബായ് നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. എസി ടെക്നീഷ്യൻ, ഡാറ്റ മാനേജർ, പാരന്റ് റിലേഷൻ ഓഫീസർ, ഫെസിലിറ്റി മാനേജർ, ലേണിംഗ് അസിസ്റ്റന്റ്, അഡ്മിഷൻ മാനേജർ, അറബിക് ആൻഡ് ഇസ്ളാമിക് ടീച്ചേഴ്സ്, പാർട് ടൈം സ്പെഷ്യലിസ്റ്റ് ഇംഗ്ളീഷ് ടീച്ചർ,സെക്കൻഡറി സയൻസ് ടീച്ചർ, സയൻസ് ടീച്ചർ, മാത്സ് ടീച്ചർ, സൈക്കോളജി ടീച്ചർ, സ്കൂൾ കൗൺസിലർ, സോഷ്യൽ സ്റ്റഡീസ് ടീച്ചർ, സെക്കൻഡറി മ്യൂസിക് ടീച്ചർ, ലൈബ്രേറിയൻ പ്രൈമറി ടീച്ചർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.dubaibritishschool.ae.
വിശദവിവരങ്ങൾക്ക്: //jobhikes.com