കടുത്ത വേനലിൽ ശരീരം തണുപ്പിക്കാനും ദാഹവും ക്ഷീണവും അകറ്റാനും തിരഞ്ഞെടുക്കാവുന്ന മികച്ച പാനീയമാണ് വെള്ളരി ജ്യൂസ്. സാലഡ് വെള്ളരിയും തിളപ്പിച്ചാറിച്ച വെള്ളവും ചേർത്ത് തയാറാക്കുന്ന ജ്യൂസിൽ പുതിനയിലയോ നാരങ്ങാ നീരോ ചേർക്കാം. ശരീരത്തിൽ ജലാംശം നിലനിറുത്താൻ സഹായിക്കുന്ന ഈ പാനീയം ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നു.
അതിലൂടെ കരൾ, വൃക്ക എന്നിവയുടെ ആരോഗ്യം സംരക്ഷിക്കും. മികച്ച രോഗപ്രതിരോധശേഷിയാണ് വെള്ളരി ജ്യൂസിന്റെ മറ്റൊരു ഗുണം.ചൂടുകാലത്തുണ്ടാകുന്ന വിവിധതരം അലർജികളെ പ്രതിരോധിക്കാനും ചർമ്മത്തിനുണ്ടാകുന്ന കരിവാളിപ്പ് നീക്കാനും സഹായിക്കുന്നു . ദിവസവും രണ്ടോ മൂന്നോ ഗ്ലാസ് വെള്ളരി ജ്യൂസ് കുടിക്കുന്നത് വേനൽക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കും. മാത്രമല്ല, ക്ഷീണം ഉന്മേഷക്കുറവ് എന്നിവ അകന്ന് ഊർജസ്വലത കൈവരിക്കാനും സഹായിക്കും. വെയിലത്ത് നിന്നും വന്നാലുടൻ വെള്ളരി ജ്യൂസ് കുടിക്കുന്നത് നിർജലീകരണം തടയും.