മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആദർശങ്ങൾ പ്രാവർത്തികമാക്കും. അശ്രാന്ത പരിശ്രമം വേണ്ടിവരും. ഭിന്നാഭിപ്രായങ്ങൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സമചിത്തതയോടുകൂടിയ സമീപനം. അവസരങ്ങൾ പ്രയോജനപ്പെടുത്തും. ആത്മസാക്ഷാത്കാരമുണ്ടാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ. ലക്ഷ്യം കൈവരിക്കും. സംയുക്ത സംരംഭങ്ങൾ ഉപേക്ഷിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കാര്യങ്ങൾ ലാഘവത്തോടുകൂടി ചെയ്യും. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കും. അലോഹ്യങ്ങൾ ഉപേക്ഷിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ശുഭസൂചകങ്ങളായ പ്രവർത്തനങ്ങൾ, ആത്മസംതൃപ്തിയുണ്ടാകും, ഭക്ഷണ ക്രമീകരണത്തിൽ ശ്രദ്ധ.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അസമയത്തുള്ള യാത്രകൾ ഒഴിവാക്കണം. സഹപ്രവർത്തകരുടെ സഹകരണം. അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അപാകതകൾ പരിഹരിക്കും. വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. മനസ്സമാധാനമുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ശുഭാപ്തിവിശ്വാസമുണ്ടാകും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. സർവകാര്യ വിജയം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വിപരീത പ്രതികരണങ്ങൾ. സ്ഥാനക്കയറ്റം നേടും. പദ്ധതികളിൽ വിജയം
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
അശ്രാന്തമായ പരിശ്രമത്താൽ വിജയം. വിശിഷ്ട വ്യക്തികളെ പരിചയപ്പെടും. നല്ല ആശയങ്ങൾ പങ്കുവയ്ക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ജീവിത നിലവാരം വർദ്ധിക്കും. അഹംഭാവം ഒഴിവാക്കും. പ്രതിസന്ധികളെ തരണം ചെയ്യും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
ആത്മപ്രചോദനം വർദ്ധിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. കുടുംബത്തിൽ ആഹ്ളാദം.