dead

തിരുവനന്തപുരം: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മത്സ്യത്തൊഴിലാളി മരിച്ചു. വലിയവേളി സ്വദേശിയായ റീജൻ ഔസേപ്പാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 2.10നാണ് സംഭവം. കണ്ണന്തുറ കൊച്ചുപള്ളിക്ക് സമീപമാണ് അപകടം നടന്നത്.

വീട്ടിലേക്ക് പോകുകയായിരുന്ന റീജന്റെ ബൈക്കിനെ അമിത വേഗത്തിലെത്തിയ മറ്റൊരു ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റീജനെ സമീപത്തെ നഴ്സിംഗ് ഹോമിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.