kaumudy-news-headlines

1. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഇന്ത്യയിലെത്തി. 36 മണിക്കൂര്‍ നീണ്ടു നിലക്കുന്ന സന്ദര്‍ശനത്തിന് എത്തിയ ട്രംപിന് ഇന്ത്യ നല്‍കിയത് ഗംഭീര വരവേല്‍പ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ചേര്‍ന്നാണ് ട്രംപിനെ സ്വീകരിച്ചത്. ഭാര്യ മെലാനിയ ട്രംപ് മകള്‍ ഇവാങ്ക മരുമകന്‍ ജാറദ് കഷ്നര്‍ എന്നിവര്‍ക്ക് ഒപ്പം മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ട്രംപിനൊപ്പം എത്തി. നൂറോളം മാദ്ധ്യമ പ്രവര്‍ത്തരും ട്രംപിനൊപ്പം ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. കനത്ത സുരക്ഷാ വലയത്തിലാണ് മൂന്ന് നഗരങ്ങളും


2. അഹമ്മദാബാദില്‍ വിമാനമിറങ്ങിയ ട്രംപും സംഘവും 22 കിലോമീറ്ററോളം ദൂരെയുള്ള മോട്ടേര സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ ആയാണ് പോവുന്നത്. ഒരു ലക്ഷത്തി പതിനായിരം ആളുകള്‍ക്ക് ഇരിക്കാവുന്ന മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ട്രംപ് ഉദ്ഘാടനം ചെയ്യും. നമസ്‌തേ ട്രംപ് പരിപാടി ഉച്ചയ്ക്ക് 1.05ന് ആരംഭിക്കും. കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഉച്ചതിരിഞ്ഞ് ആഗ്രയില്‍ എത്തുന്ന ട്രംപിനേയും കുടുംബത്തേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആസ്വീകരിക്കും. രണ്ടു മണിക്കൂര്‍ ആഗ്രയില്‍ തങ്ങിയ ശേഷം ഡല്‍ഹിയിലേക്ക് തിരക്കും.
3. ഡല്‍ഹിയില്‍ നാളെ ആണ് ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടക്കുക. സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ട്രംപ് ഇന്ത്യന്‍ സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ഡല്‍ഹിയിലെ ഹൈറാദാബാദ് ഹൗസില്‍ വച്ചാണ് നയതന്ത്ര ചര്‍ച്ചകള്‍ നടക്കുക. ഇതിന് ശേഷം സംയുക്ത പ്രസ്താവന നടത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷം ട്രംപ് മടങ്ങി പോകും.
4. കൊച്ചിയില്‍ 29 വിദ്യാര്‍ത്ഥികള്‍ക്ക് സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാത്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് എതിരെ പൊലീസ് കേസെടുക്കും. കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആണ് പരീക്ഷ എഴുതാന്‍ സാധിക്കാത്തത്. സി.ബി.എസ്.ഇ അംഗീകാരം ഇല്ലാത്ത കാര്യം സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചു. പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികളുടെ പേര് സി.ബി.എസ്.ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ മാനേജ്‌മെന്റ് രക്ഷിതാക്കളെ അറിയിച്ചത്. സ്‌കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പ്രതിഷേധിക്കുക ആണ്.
5. തെറ്റുപറ്റിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്. അടുത്തവര്‍ഷം പരീക്ഷ എഴുതിക്കാം എന്ന് ഉറപ്പ് നല്‍കിയിട്ട് ഉണ്ടെന്നും മാനേജ്‌മെന്റ് പ്രതികരിച്ചു. ഹോള്‍ടിക്കറ്റ് സൈന്‍ ചെയ്യാനായി വിളിച്ച സ്‌കൂള്‍ അധികൃതര്‍ പരീക്ഷയെഴുതാന്‍ കഴിയില്ല എന്ന് അറിയിച്ചതായി രക്ഷിതാക്കള്‍. ഹോള്‍ട്ടിക്കറ്റ് തരാന്‍ എന്നുപറഞ്ഞ് ബുധനാഴ്ച വിളിച്ചു. പക്ഷേ ഹോള്‍ട്ടിക്കറ്റ് തന്നില്ല. രജിസ്‌ട്രേഷന്‍ അപ്രൂവ് ആയിട്ടില്ലെന്ന് ആയിരുന്നു അധികൃതര്‍ പറഞ്ഞത്. രണ്ട് മോഡല്‍ പരീക്ഷകള്‍ നടത്തിയിരുന്നു എന്നും രക്ഷിതാക്കള്‍ പറഞ്ഞു. അതേസമയം, അരൂജാസ് സ്‌കൂളിന് എതിരെ കൂടുതല്‍ ആരോപണവും ആയി രക്ഷിതാക്കള്‍. ഫീസ് നല്‍കാന്‍ വൈകിയാല്‍ കുട്ടികളെ വെയിലത്ത് നിറുത്തി ഇരുന്നു എന്നും രക്ഷിതാക്കള്‍ പ്രതികരിച്ചു.
7. ദക്ഷിണാഫ്രിക്കയില്‍ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരിയെ ബംഗളൂരുവില്‍ എത്തിച്ചു. പാരിസ് വഴി എയര്‍ ഫ്രാന്‍സ് വിമാനത്തിലാണ് ഇന്ത്യയില്‍ എത്തിച്ചത്. മുംബയ് അധോലോകത്തിലെ ഛോട്ടാ രാജന്‍ സംഘാംഗമായിരുന്ന രവി പൂജാരിക്ക് എതിരെ ഭീഷണിപ്പെടുത്തി പണം തട്ടല്‍ ഉള്‍പ്പെടെ ഇരുന്നൂറോളം കേസുകളുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സെനഗലില്‍ അറസ്റ്റിലായ രവി പൂജാരി ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ദക്ഷിണ ആഫ്രിക്കയിലേക്ക് കടന്നിരുന്നു. അവിടെ നിന്ന് റോയും സെനഗല്‍ പൊലീസും ചേര്‍ന്നാണ് വീണ്ടും അറസ്റ്റു ചെയ്തത്. കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറലേക്ക് വെടി ഉതിര്‍ത്ത് ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയാണ്
8. മറയൂരില്‍ 70 വയസ്സുള്ള വൃദ്ധന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍. മോര്‍വീട് സ്വദേശി മരിയപ്പന്റെ മൃതദേഹമാണ് ഇലക്ര്ടിസിറ്റ് ഓഫീസിന് സമീപം മതിലിനോട് ചേര്‍ന്ന് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തു.
9. ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. 10 വിക്കറ്റിനാണ് കിവീസ് ഇന്ത്യയെ തുരത്തിയത്. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ ഉയര്‍ത്തിയ ഒന്‍പത് റണ്‍സ് വിജയ ലക്ഷ്യം 1.4 ഓവറില്‍ ലാഥവും ബ്ലണ്ടലും കൂടി വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ നേടിയെടുത്തു. കിവീസിനായി രണ്ടാം ഇന്നിംഗ്സില്‍ ടിം സൗത്തി അഞ്ചും ട്രെന്റ് ബോള്‍ട്ട് നാലും വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ പരമ്പരയില്‍ കിവീസ് 1-0ന് മുന്നിലെത്തി. നാലു വിക്കറ്റിന് 144 റണ്‍സ് എന്ന നിലയില്‍ നാലാംദിനം ബാറ്റിംഗ് പുന രാരംഭിച്ച ഇന്ത്യയ്ക്ക് 47 റണ്‍സ് കൂടി കൂട്ടിചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 191 റണ്‍സിന് എല്ലാവരും പുറത്തായി. രഹാനെ 29 ഉം, ഹനുമ വിഹാരി 15 ഉം, ഋഷഭ് പന്ത് 25 ഉം റണ്‍സെടുത്ത് പുറത്തായി. ഇഷാന്ത് ശര്‍മ്മ 12 റണ്‍സെടുത്തു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. ജയത്തോടെ ന്യൂസീലന്‍ഡ് 120 പോയിന്റോടെ അഞ്ചാമതെത്തി.