donald-trump

അഹമ്മദാബാദ്:അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സബർമതി ആശ്രമം സന്ദർശിച്ചു. വിമാനത്താവളത്തിലെ രാജകീയമായ സ്വീകരണത്തിന് ശേഷം നേരെ സബർമതി ആശ്രമത്തിലേക്കായിരുന്നു ഇവർ പോയത്.

ഗാന്ധിജിയുടെ ചിത്രത്തിന് മോദിയും ട്രംപും കൂടി മാല ചാർത്തി. ട്രംപിനും മെലാനിയയ്ക്കും ചർക്കയെ പരിചയപ്പെടുത്താനും മോദി മറന്നില്ല. കുറച്ച് സമയം സബർമതി ആശ്രമത്തിൽ ചിലവഴിച്ച ശേഷം ട്രംപിന് സന്ദർശക പുസ്തകം നൽകി.

സാധാരണ രീതിയിൽ സബർമതി ആശ്രമത്തിലെത്തുന്നവർ മഹാത്മാ ഗാന്ധിയെക്കുറിച്ചോ അല്ലെങ്കിൽ ആശ്രമത്തെക്കുറിച്ചുമൊക്കെയാണ് സന്ദർശക പുസ്തകത്തിൽ കുറിക്കാറുള്ളത്. എന്നാൽ അവിടെയാണ് ട്രംപ് വ്യത്യസ്തനായത്. മഹാത്മാ ഗാന്ധിയെക്കുറിച്ചോ ആശ്രമത്തിലെ കാര്യങ്ങളെക്കുറിച്ചോ അയിരുന്നില്ല അദ്ദേഹം കുറിച്ചത്. മറിച്ച് നരേന്ദ്ര മോദിയെക്കുറിച്ചായിരുന്നു.

'ഈ വിസ്മയ സന്ദർശനം ഒരുക്കിയതിന് എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി' എന്നാണ് ട്രംപ് കുറിച്ചിരിക്കുന്നത്.

donald-trump