അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിൽ തിളങ്ങിയത് മകൾ ഇവാൻകയാണ്. സ്റ്റൈലൻ വസ്ത്രം കൊണ്ടാണ് ഇവാങ്ക ഇന്ത്യക്കാരുടെ മനസിൽ കയറിക്കൂടിയത്. മുടി ഇരുവശത്തുമായി അഴിച്ചിട്ട്, ചൂട് നിറഞ്ഞ കാലവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രം ധരിച്ചാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇവാൻകയെത്തിയത്.
പിങ്ക് നിറത്തിൽ ഫ്ലോറൽ പ്രിന്‍റുള്ള പഫ് സ്ലീവുള്ള വസ്ത്രമായിരുന്നു ഇവാങ്കയുടേത്. വസ്ത്രത്തിന്റെ വിലയാണ് ഫാഷൻ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഏകദേശം 1,71,331 രൂപ അതായത് 2385 ഡോളറാണ് ഇതിന്റെ വില.
രണ്ടാം തവണയാണ് ഈ വസ്ത്രത്തിൽ ഇവാങ്ക പൊതുയിടത്തിൽ പ്രത്യക്ഷപ്പെടുന്നത്. 2019ൽ അർജ്ജന്റീന സന്ദർശനവേളയിലായിരുന്നു ആദ്യമായി ട്രംപിന്റെ മകൾ ഈ വസ്ത്രം ഉപയോഗിച്ചത്. അതേസമയം വെള്ള നിറത്തിലുള്ള ഒറ്റകുപ്പായവും അരയിൽ പച്ചനിറത്തിലുള്ള ബെൽറ്റും അണിഞ്ഞാണ് ട്രംപിന്റെ ഭാര്യ മെലാനിയ എത്തിയത്.