exam-fear

ചുട്ടുപൊള്ളുന്ന വേനൽക്കാലം കുട്ടികൾക്ക് പേടിക്കാലം കൂടിയാണ്. പരീക്ഷകളുടെ പരീക്ഷണകാലമാണ് ഫെബ്രുവരി മാർച്ച് മാസങ്ങൾ. ഒരു വർഷക്കാലം പഠിച്ച കാര്യങ്ങൾ ഉത്തരകടലാസിൽ ഓർത്തെഴുതുക എന്നതാണ് വാർഷിക പരീക്ഷ കൊണ്ട് അർത്ഥമാക്കുന്നത്. പരീക്ഷകൾ വന്ന് തലയിൽ കയറിയ കാലം കുട്ടികളെയും, രക്ഷിതാക്കളെയും, അദ്ധ്യാപകരെയും ആധി പിടിപ്പിക്കുന്ന സമയമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പരീക്ഷ മുറിയിലെ പരീക്ഷ പേടി കുറക്കാം. പ്രശസ്ത കൗൺസിലർ വാണി ദേവി പി.ടി. നൽകുന്ന ഈ നിർദ്ദേശങ്ങൾ ശ്രദ്ധിച്ചാൽ പരീക്ഷ പേടിയെ അകറ്റാനാവും.

1.പരീക്ഷക്കാവശ്യമായ സാധനങ്ങൾ തലേ ദിവസം തന്നെ എടുത്ത് വയ്ക്കുക ( ഹാൾ ടിക്കറ്റ്, പേന, പെൻസിൽ, തുടങ്ങിയവ)

2. രാത്രി നന്നായി ഉറങ്ങുക. പരീക്ഷയുടെ തലേന്ന് രാത്രി ഉറക്കം ഇല്ലാതെ പഠിക്കരുത്,

3. രാവിലെ ഉണരുക. മനസ്സിന് സന്തോഷം തരുന്ന ഒരു പാട്ട് കേൾക്കുകയോ; കുറച്ച് നേരം വളർത്തുമൃഗങ്ങളുടെ കൂടെയോ ചില വഴിക്കുക,

4. പോഷക സമ്യദ്ധമായ പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കുക: അമിതമാകരുത്.

5. അവസാന നിമിഷം പുതിയതായി ഒന്നും പഠിക്കാൻ ശ്രമിക്കാതിരിക്കുക

6. പരീക്ഷാ രലിലേൃ ൽ കുറച്ച് നേരത്തെ എത്തുക. സമയനിഷ്ട പാലിക്കുക വീട്ടിൽ നിന്ന് പുറപ്പെടുന്നത് യാത്രയ്ക്ക് ആവശ്യമായതിനെക്കാൾ 15 മിനിട്ടെങ്കിലും നേരത്തെ പുറപ്പെടുക.

7. കൂട്ടുകാരുമായി സംസാരിക്കുമ്പോൾ' ഇത് പഠിച്ചോ അതെന്തായാലും വരും.' ഇത് പഠിച്ചിട്ട് കാര്യമില്ല അത് വരില്ല : എന്നുള്ള സംഭാഷണങ്ങൾ നടത്താനും, കേൾക്കാനും ഉള്ള സാധ്യത ഒഴിവാക്കുക.

8. പരീക്ഷാമുറിയിൽ കയറുന്നതിന് മുൻപ് ീേശഹലേൽ പോകുക

9. ആവശ്യത്തിന് വെള്ളം കുടിക്കുക. കൈയ്യിൽ വെള്ളം കരുതാൻ പറ്റുമെങ്കിൽ കരുതുക

10. പരീക്ഷാമുറിയിലെ സ്വന്തം സ്ഥലം കണ്ടെത്തി ഇരുന്ന് കഴിഞ്ഞാൽ കുറച്ച് നേരം സ്വന്തം ശ്വാസഗതി നിരീക്ഷിക്കുക. വെപ്രാളമോ പേടിയോ തോന്നിയാൽ വളരെ സാവധാനം ശ്വാസം ഉള്ളിലേക്കെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുക

11. േചാദ്യ പേപ്പർ കിട്ടിയാൽ സമാധാനമായി ഓരോ ചോദ്യവും വായിക്കുക. പ്രധാന നിർദേശങ്ങളും ഏറ്റവും നന്നായി അറിയുന്ന ചോദ്യങ്ങളും അടയാളപ്പെടുത്തുക

12. ഓരോ ചോദ്യത്തിനും എത്ര സമയം അനുവദിക്കാം എന്ന് കണക്ക് കൂട്ടുക . സമയം ക്രമീകരിച്ച്, മാർക്കിന് ആനുപാതികമായി ഉത്തരങ്ങൾ എഴുതുക

13. ഏറ്റവും നന്നായി അറിയാം എന്ന് ഉറപ്പുള്ള ചോദ്യങ്ങൾ ആദ്യം എഴുതുക

14. എഴുതിയ ഉത്തരങ്ങൾ വായിച്ച് നോക്കാൻ സമയം ക്രമീകരിക്കേണ്ടതും അത്യവശ്യമാണ്.

15. പരീക്ഷകൾക്കെല്ലാം വീണ്ടും ഒരു അവസരം ഉണ്ട് എന്നും മാർക് മാത്രമല്ല ഒരു വ്യക്തിക്ക് പ്രധാനം എന്നും മനസ്സിലാക്കുക