നിയമസഭാ വളപ്പിൽ നെൽകൃഷി നടത്തുന്ന പാടത്ത് വിളഞ്ഞ് നിൽക്കുന്ന കതിരുകൾ പരിപാലിക്കുന്ന സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ. കാർഷിക സർവകലാശാലയിലെ ശ്രേയസ് ഇനത്തിലെ നെൽവിത്തുകളാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഒരു വിളവെടുപ്പിൽ 16 കിലോ അരി കുത്തിയെടുക്കും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുറത്തരി ആഘോഷത്തിന് ഇവിടെ വിളയിക്കുന്ന പൊൻകതിരുകൾ നൽകാറുണ്ട്.