അഹമ്മദാബാദ്: പ്രൗഡോജ്വലമായ വരവേൽപ്പാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇന്ത്യ നൽകിയിരിക്കുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് ട്രംപിനെ സ്വീകരിച്ചത്. ട്രംപിന്റെ സന്ദർശനം തന്നെയാണ് ഇന്ന് രാജ്യം മുഴുവനും വീക്ഷിച്ചുകൊണ്ടിരിക്കുന്നതും. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ ട്രംപ് നിരവധി കാര്യങ്ങളിൽ മോദിയുമായി ചർച്ച നടത്തും. എന്നാൽ ആ ചർച്ചകൾ എങ്ങനെ കലാശിക്കുമെന്നതിൽ ഇരുനേതാക്കൾക്കും ആശങ്കയുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യയുടെ മുൻ നയതന്ത്ര ഉദ്യോഗസ്ഥനും മലയാളിയുമായ ടി.പി ശ്രീനിവാസൻ. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം
ടി.പി ശ്രീനിവാസന്റെ വാക്കുകൾ-
'പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും പ്രധാനമന്ത്രി മോദിക്കും ഒരുപോലെ പ്രാധാന്യമുള്ള സന്ദർശനമാണിത്. ഇന്ത്യയുടെ കാര്യത്തിൽ ട്രംപിനുള്ള ആശങ്ക വ്യാപാരം, പ്രതിരോധം എന്നീ മേഖലകളിലാണ്. ഇതിൽ ചർച്ചകൾ നടക്കണമെന്നു തന്നെയാണ് ട്രംപിന്റെ ആഗ്രഹം. രണ്ടുപേർക്കും ഇക്കാര്യത്തിൽ ആശങ്കയുമുണ്ട്. ചർച്ച എങ്ങനെ അവസാനിപ്പിക്കുമെന്നതിലാണത്. പക്ഷേ മറ്റൊരു കാര്യമുള്ളത് ഒരു ഉച്ചകോടിയും ഒരിക്കലും പരാജയമാകാറില്ല എന്നതാണ്. ആയാലും നമ്മളതിനെ കവർ ചെയ്‌ത് നല്ലരീതിയിൽ കൊണ്ടുവരാറാണ് പതിവ്'.