ദിവസം എട്ടു ലക്ഷം രൂപ സൂപ്പർ ലക്ഷ്വറി റേറ്റ് ഉള്ള ഐ.ടി.സി മൗര്യയിലെ പ്രസിഡൻഷ്യൽ സ്വീറ്റിൽ താമസിച്ച്, ലോകത്തെ തന്നെ ഏറ്റവും മികച്ച ഭക്ഷണശാലകളിലൊന്നായ ബുഖാറയിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിക്കുന്ന ഭക്ഷണം എത്ര ചെലവേറിയതായിരിക്കും? ഞെട്ടാൻ തയ്യാറെടുക്കേണ്ട. കാരണം, റേറ്റ് അത്ര ഞെട്ടിക്കുന്നതല്ല എന്നതു തന്നെ. വമ്പൻ ഹോട്ടൽ ശൃംഖലകളുടെ ഉടമയാണെങ്കിലും ട്രംപിന് ഭക്ഷണത്തോട് ആർത്തി തീരെ പോരാ.
ട്രംപിനെ അടുത്തറിയാവുന്നവർക്ക് ശരിക്കും അറിയാം- പ്രാതലിന് മുട്ടയും സോസേജും കിട്ടിയാൽ ധാരളം. ഉച്ചഭക്ഷണം നിർബന്ധമില്ല. പത്തോ പതിനഞ്ചോ മണിക്കൂർ നേരം ഭക്ഷണം കഴിക്കാതിരുന്നാലും നോ പ്രോബ്ളം. പക്ഷേ അത്താഴം കേമമാകണം.ചിക്കൻ മാക്സ്,ഫിഷ് സാൻവിച്ച്, ചോക്കലേറ്റ് ഷേക്ക്... ഇതെല്ലാം നൈറ്റ് ഐറ്റംസ് ആണ്. വെള്ളമടി തീരെ ഇല്ലെങ്കിലും ഡയറ്റ് കോക്ക് ദിവസവും പന്ത്രണ്ട് കാൻ എങ്കിലും നിർബന്ധം.
സപ്തനക്ഷത്ര താമസമാണെങ്കിലും ഹോട്ടൽ ഐ.ടി.സി മൗര്യയിൽ ട്രംപ് കഴിക്കുന്ന ഭക്ഷണത്തിന് പരമാവധി 1450 ഇന്ത്യൻ രൂപയേ ചെലവാകൂ! ട്രംപിന്റെ പതിവു ഭക്ഷണക്രമവും അതിന്റെ ഇന്ത്യൻ റേറ്റും ഇങ്ങനെ:
സോസേജ് മക്മഫിൻ- 105.00 രൂപ
ചിക്കൻ മഹാരാജാ മാക്- 422.00 രൂപ (രണ്ടെണ്ണത്തിന്)
ഫിഷ് സാൻവിച്ച്- 300.00 രൂപ (രണ്ടെണ്ണത്തിന്)
ചോക്കലേറ്റ് ഷേക്ക്- 148.00 രൂപ
ഡയറ്റ് കോക്ക്- 444.00 രൂപ (12 എണ്ണത്തിന്)
ലെയ്സ്- 10.00 രൂപ
ഡോറിറ്റോസ്- 10.00 രൂപ
ആകെ- 1439.00 രൂപ