പത്തനംതിട്ട : കെ. എസ്. ആർ. ടി. സി റിട്ട. കൺട്രോളിംഗ് ഇൻസ്പെക്ടർ തിനവിളപ്പിടി ശ്രീവിലാസിൽ പരേതനായ ടി. എൻ. പുരുഷോത്തമന്റെ ഭാര്യയും പേഴുംപാറ ഡോ. പൽപ്പു മെമ്മോറിയൽ യു. പി. സ്കൂളിലെ റിട്ട. അദ്ധ്യാപികയുമായിരുന്ന പി. ജെ. രത്നമ്മ (82) നിര്യാതയായി.വകയാർ താഴത്തേതിൽ കുടുംബാംഗമാണ് . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: പി. ജയൻ (ദുബായ്), ബീന വിപിൻ, അനിതാ സഞ്ജീവ് (അദ്ധ്യാപിക, എസ്. എൻ. ഡി. പി എച്ച്. എസ്. എസ്, ആനാട്), മായാ പ്രദീപ്. മരുമക്കൾ :നർഗീസ് (ദുബായ്) വിപിൻ ചന്ദ്രൻ, കലഞ്ഞൂർ സഞ്ജീവ് (എസ്. എൻ. ഡി. യോഗം അടൂർ യൂണിയൻ മുൻ വൈസ് പ്രസിഡന്റ്, കോൺഗ്രസ് - ഐ കോന്നി ബ്ളോക്ക് വൈസ് പ്രസിഡന്റ്), അടൂർ പ്രദീപ് കുമാർ (ലേഖകൻ, കേരളകൗമുദി)