ന്യൂഡൽഹി: തലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തെ അനൂകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ സംഘർഷത്തിനിടെ ഒരു വിഭാഗത്തിന് നേരെ വെടിയുതിർക്കുന്ന യുവാവിന്റെ ചിത്രം പുറത്ത്. പൊലീസിനെ നോക്കുകുത്തിയാക്കി ഒരു വിഭാഗമാളുകൾ മറ്റൊരു വിഭാഗത്തിനു നേരെ വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഓടിവരുന്ന ആൾക്കൂട്ടത്തിൽ നിന്ന ഒരാൾ കൂടുതൽ വേഗത്തിൽ മുമ്പോട്ടു വരുന്നതും തോക്കെടുത്ത് വെടിവെക്കുന്നതും വീഡിയോയിൽ കാണുന്നത്.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് താജ് മഹൽ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്താൻ മിനിറ്റുകൾ ബാക്കി നിൽക്കെയാണ് ഡൽഹിയിൽ സംഘർഷം രൂക്ഷമാവുകയായിരുന്നു. രണ്ടാംദിവസവും ഏറ്റുമുട്ടുകയായിരുന്നു. നടന്ന സംഘർഷത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടതായും മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥന് ഗുരുതരമായ പരിക്കേറ്റതായും വിവരമുണ്ട്.
മൗജ്പുരിലും രണ്ട് വീടുകൾക്ക് ആക്രമികൾ തീവച്ചു. മൂന്ന് സ്ഥലങ്ങളിലും രൂക്ഷമായ കല്ലേറാണുണ്ടായതെന്നാണ് റിപ്പോർട്ട്.അഗ്നിരക്ഷാ സേനയുടെ വാഹനത്തിന് പോലും അക്രമികൾ തീവച്ചിട്ടുണ്ട്. സംഘർഷം നിയന്ത്രണാതീതമായതോടെ പൊലീസ് അക്രമികൾക്ക് നേരെ കണ്ണീർവാതകം ഉപയോഗിച്ചു.